റായ്പുർ∙ ഛത്തീസ്ഗഡിലെ ഗരിയാബന്ദിൽ സുരക്ഷാസേന 10 മാവോയിസ്റ്റുകളെ വധിച്ചു. കൊല്ലപ്പെട്ടവരിൽ മുതിർന്ന മാവോയിസ്റ്റ് കമാൻഡർ മൊദേം ബാലകൃഷ്ണ ഉൾപ്പെടുന്നതായും
പറഞ്ഞു തലയ്ക്ക് 1 കോടി രൂപ വിലയിട്ടിട്ടുള്ള നേതാവാണ് സിപിഐ
കേന്ദ്ര കമ്മിറ്റി അംഗം കൂടിയായ മൊദേം ബാലകൃഷ്ണ.
മൈൻപുർ പൊലീസ് സ്റ്റേഷനു കീഴിലെ വനമേഖലയിലാണ് മാവോയിസ്റ്റുകളും സുരക്ഷാസേനയും തമ്മിൽ ഏറ്റുമുട്ടിയതെന്ന് റായ്പുർ റെയ്ഞ്ച് ഐജി അംരേഷ് മിശ്ര പറഞ്ഞു.
സ്പെഷൽ ടാസ് ഫോഴ്സ്, കോബ്ര, സംസ്ഥാന പൊലീസ് എന്നിവരുടെ സംയുക്ത സംഘമാണ് ഓപ്പറേഷനിൽ പങ്കെടുത്തത്. സ്ഥലത്ത് ഏറ്റുമുട്ടൽ തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു.
മാവോയിസ്റ്റ് കന്ധമാൽ–കാലാഹണ്ടി–ബൗധ്–നായാഗഡ് (കെകബിഎൻ) വിഭാഗത്തെ നയിച്ചിരുന്നയാളാണ് മൊദേം ബാലകൃഷ്ണ.
തെലങ്കാനയിലെ വാറാങ്കൽ ജില്ലയിലാണ് ബാലകൃഷ്ണ ജനിച്ചത്. ബാലണ്ണ, രാമചന്ദർ, ഭാസ്കർ എന്നീ പേരുകളിലും അറിയപ്പെടുന്ന ബാലകൃഷ്ണ സിപിഐ മാവോയിസ്റ്റിന്റെ ഒഡിഷ സംസ്ഥാന കമ്മിറ്റി സെക്രട്ടറിയായിരുന്നു.
എൺപതുകളിലാണ് ബാലകൃഷ്ണ മാവോയിസ്റ്റ് പ്രസ്ഥാനത്തിൽ ചേരുന്നത്.
10 പേരെ വധിച്ചതു കൂടാതെ 26 പേരെ സുരക്ഷാസേന അറസ്റ്റ് ചെയ്തിട്ടുമുണ്ട്. ബുധനാഴ്ച നാരായൺപുർ ജില്ലയിൽ 16 മാവോയിസ്റ്റുകൾ കീഴടങ്ങിയിരുന്നു.
‘പൊള്ളയായ’ മാവോയിസ്റ്റ് ആശയങ്ങളിലും നിഷ്കളങ്കരായ ആദിവാസികളോട് അവർ ചെയ്യുന്ന ക്രൂരതകളിലും നിരാശരായാണ് മാവോയിസ്റ്റുകൾ കീഴടങ്ങിയതെന്ന് നാരായൺപുർ പൊലീസ് സൂപ്രണ്ട് റോബിൻസൺ ഗുരിയ പറഞ്ഞു. തലയ്ക്ക് 8 ലക്ഷം രൂപ വിലയിട്ടിരുന്ന മാവോയിസ്റ്റിനെ ചൊവ്വാഴ്ച ഛത്തീസ്ഗഡിലെ കാങ്കെർ ജില്ലയിൽ ചൊവ്വാഴ്ച വധിച്ചിരുന്നു.
ഈ വർഷം ഇതുവരെ 241 മാവോയിസ്റ്റുകളെയാണ് സുരക്ഷാസേന വധിച്ചത്.
Disclaimer : വാർത്തയുടെ കൂടെയുള്ള ചിത്രം ചിത്രം @ConflictMoniter എന്ന എക്സ് അക്കൗണ്ടിൽ നിന്ന് എടുത്തതാണ്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]