കള്ളക്കുറിച്ചി (തമിഴ്നാട്)∙ ഭാര്യയെയും കാമുകനെയും കഴുത്തറുത്ത്
ശേഷം പൊലീസിൽ കീഴടങ്ങി 60 വയസ്സുകാരൻ. തമിഴ്നാട് കള്ളക്കുറിച്ചിയിൽ മലൈക്കൊട്ടാലം ഗ്രാമത്തിൽ ചൊവ്വാഴ്ച രാത്രിയാണ് സംഭവം.
മരംവെട്ടു തൊഴിലാളിയായ കൊലാഞ്ചി ആണ് ഭാര്യ ലക്ഷ്മി (40), ലക്ഷ്മിയുടെ കാമുകൻ തങ്കരാജു (57) എന്നിവരെ കൊലപ്പെടുത്തിയത്. കൊലാഞ്ചിയുടെ രണ്ടാം ഭാര്യയാണ് ലക്ഷ്മി.
ലക്ഷ്മിയും തങ്കരാജും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് സംശയമുണ്ടായിരുന്ന കൊലാഞ്ചി ദൂരസ്ഥലത്തു പോകുന്നെന്ന വ്യാജേന വീട്ടിൽനിന്ന് ഇറങ്ങുകയായിരുന്നു.
തുടർന്ന് കൊലാഞ്ചി വീട്ടിൽ തിരികെയെത്തുമ്പോൾ ലക്ഷ്മിയെയും തങ്കരാജുവിനെയും സംശയാസ്പദമായ സാഹചര്യത്തിൽ ടെറസിൽവച്ചു കണ്ടു. ഇതോടെ അരിവാൾ ഉപയോഗിച്ച് ഇരുവരെയും കൊലാഞ്ചി കൊലപ്പെടുത്തുകയായിരുന്നു.
തുടർന്ന് ലക്ഷ്മിയുടെയും തങ്കരാജുവിന്റെയും അറുത്തെടുത്ത തലകളുമായി കൊലാഞ്ചി വെല്ലൂർ സെൻട്രൽ ജയിലിലെത്തി കീഴടങ്ങി.
ജയിൽ അധികൃതർ കൊലാഞ്ചിയെ ജില്ലാ അധികൃതരെ ഏൽപിച്ചു. കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങൾ പൊലീസ് കണ്ടെടുത്തിട്ടുണ്ട്.
കൊലാഞ്ചിയുടെയും ലക്ഷ്മിയുടെയും 3 മക്കളെ പൊലീസ് ബന്ധുക്കളുടെ സംരക്ഷണയിലേൽപിച്ചു. കൊലാഞ്ചിയെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]