ആലപ്പുഴ ∙
ത്തിന്റെ സിപിഎം വിധേയത്വത്തിനെതിരെ സിപിഐ സംസ്ഥാന സമ്മേളനത്തിൽ അമർഷം ശക്തം. വെളിയം ഭാർഗവനും സി.കെ.ചന്ദ്രപ്പനും എല്ലാം ഇരുന്ന കസേരയാണ് സംസ്ഥാന സെക്രട്ടറിയുടേത് എന്ന് ഓർക്കണമെന്ന് പ്രതിനിധികൾ സമ്മേളനത്തിൽ പറഞ്ഞു.
ആഭ്യന്തര വകുപ്പിനെ ഇങ്ങനെ തഴുകരുത്. തൃശൂർ പൂരത്തിൽ പൊലീസ് പ്രവർത്തിച്ചത് ബിജെപിക്കും ആർഎസ്എസിനും വേണ്ടിയാണെന്നും സമ്മേളനത്തിൽ വിമർശനം ഉയർന്നു.
സംസ്ഥാന സെക്രട്ടറി പൊലീസിനെ വെള്ളപൂശുന്നത് എന്തിനാണെന്നും പ്രതിനിധികള്‍ സമ്മേളനത്തിൽ ചോദിച്ചു.
തൃശൂർ പൂരം കലക്കലിൽ വിവാദമുണ്ടായിട്ടും പാർട്ടി പ്രതിരോധിച്ചോയെന്നായിരുന്നു ചില പ്രതിനിധികളുടെ ചോദ്യം. ഇരയാക്കപ്പെട്ടത് കെ.രാജനല്ലെയെന്ന് പത്തനംതിട്ടയിൽ നിന്നുള്ള പ്രതിനിധികള്‍ വിമര്‍ശിച്ചു.
സർക്കാരിന്റെ നല്ല പ്രവർത്തനങ്ങൾക്ക് പൊലീസ് മങ്ങലേൽപ്പിച്ചു എന്നും വിമര്‍ശനം ഉയര്‍ന്നു.
ഡിവൈഎഫ്ഐക്ക് രക്ഷാപ്രവർത്തന സർട്ടിഫിക്കറ്റ് കൊടുക്കുന്ന കൈകൊണ്ട് പൊലീസിന് ഗുണ്ടാ സർട്ടിഫിക്കറ്റ് കൊടുക്കണ്ട ഗതികേടെന്നായിരുന്നു മുഖ്യമന്ത്രിയ്ക്ക് എതിരായ പരിഹാസം.
തുടർഭരണത്തിന് വിഘാതമാകുന്നത് പൊലീസ് ഭരണമായിരിക്കുമെന്ന് സമ്മേളനത്തിൽ കുറ്റപ്പെടുത്തൽ ഉണ്ടായി. ആഗോള അയ്യപ്പ സംഗമം ഇടത് നയവ്യതിയാനത്തിന്റെ ഭാഗമാണെന്നും വിമർശനമുയർന്നു.
ആരാണ് ഈ പൗരപ്രമുഖരെന്നും പ്രതിനിധികൾ ചോദിച്ചു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]