തിരുവനന്തപുരം: പലരും കണ്ടുകാണും സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ വൈറലായിക്കൊണ്ടിരിക്കുന്ന പുത്തന്‍ എഐ ഇമേജുകള്‍. ആകര്‍ഷകമായ റിയലിസ്റ്റിക് ഫിഗറൈൻ ഇമേജുകളാണിവ.
സോഷ്യൽ മീഡിയ കീഴടക്കിക്കൊണ്ടിരിക്കുന്ന ഏറ്റവും പുതിയ ഈ ട്രെന്‍ഡിന്റെ പേര് ‘നാനോ ബനാന’ എന്നാണ്. ഗൂഗിളിന്റെ എഐ അസിസ്റ്റന്റായ ജെമിനി 2.5 ഫ്ലാഷ് ഇമേജ് ഉപയോഗിച്ച് അനായാസം സെക്കന്‍ഡുകള്‍ക്കുള്ളില്‍ ഇത്തരം ഫിഗറൈൻ ഇമേജുകള്‍ സൃഷ്ടിക്കാനാകും.
അത് എങ്ങനെയെന്ന് വിശദമായി അറിയാം. ജെമിനി ഉപയോഗിച്ച് നിർമ്മിക്കുന്ന മനോഹരവുമായ ത്രീഡി രൂപങ്ങളാണ് നാനോ ബനാന ട്രെൻഡിലെ ഫിഗറൈൻ ഇമേജുകൾ.
ഗൂഗിള്‍ ജെമിനി ഉപയോഗിച്ച് ഏതാനും ക്ലിക്കുകളിലൂടെ ആർക്കും ഇവ നിർമ്മിക്കാന്‍ കഴിയും. സോഷ്യല്‍ മീഡിയയില്‍ സെലിബ്രിറ്റികള്‍ മുതൽ രാഷ്ട്രീയക്കാർ വരെയുള്ളവര്‍ സ്വന്തമായി ‘നാനോ ബനാന’ വഴി ത്രിമാന ചിത്രങ്ങള്‍ നിർമ്മിക്കുകയും പങ്കിടുകയും ചെയ്യുന്നു.
ഇതിനായി നിങ്ങൾ ഒരു സാങ്കേതിക വിദഗ്ധനാകേണ്ടതില്ല. നിങ്ങൾക്ക് ഒരു കാർട്ടൂൺ-ക്രഷ് പ്രതിമയെ വേണമെങ്കിലും അല്ലെങ്കിൽ നിങ്ങളുടെ ഒരു മിനിയേച്ചർ രൂപം വേണമെങ്കിലും ജെമിനി വഴി ഉടനടി സൃഷ്ടിക്കാനും ഏത് സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമിലേക്കും ഷെയർ ചെയ്യാനും സാധിക്കും.
എന്താണ് ജെമിനിയുടെ പുതിയ 3D ഫീച്ചർ? അടുത്തിടെയാണ് ഗൂഗിൾ ജെമിനിയിൽ ഈ പുതിയ ഫീച്ചർ അവതരിപ്പിച്ചത്. അതിനെ ജെമിനി 2.5 ഫ്ലാഷ് ഇമേജ് എന്ന് വിളിക്കുന്നു.
ആളുകൾ സാധാരണയായി ഇതിനെ നാനോ ബനാന എന്ന രസകരമായ പേരിട്ടാണ് വിളിക്കുന്നത്. ഈ എഐ ടൂളിന്റെ പ്രത്യേകത, നിങ്ങളുടെ സാധാരണ ഫോട്ടോകളെയെല്ലാം ഏതാനും നിമിഷങ്ങൾക്കുള്ളിൽ ഒരു 3ഡി മോഡലാക്കി മാറ്റുന്നു എന്നതാണ്.
ഇത് സാധാരണ ഫോട്ടോകളിൽ നിന്ന് തികച്ചും വ്യത്യസ്തവും ആകർഷകവുമായി കാണപ്പെടുന്നു. ഏറ്റവും മികച്ച കാര്യം, നിങ്ങൾ ഇത് ഉപയോഗിക്കാൻ പണം ചെലവഴിക്കേണ്ടതില്ല എന്നതാണ്.
ഇത് പൂർണ്ണമായും സൗജന്യമാണ്. ജെമിനിയില്‍ ഫിഗറൈൻ ഇമേജ് എങ്ങനെ നിർമ്മിക്കാം? ചിത്രം നിര്‍മ്മിക്കാനായി ആദ്യം നിങ്ങളുടെ ഫോണിൽ ഗൂഗിൾ ജെമിനി ആപ്പ് ഡൗൺലോഡ് ചെയ്യണം.
അല്ലെങ്കിൽ നിങ്ങൾ ഗൂഗിളിൽ ജെമിനി സെർച്ച് ചെയ്യുക. ജെമിനി ആപ്പില്‍ പ്രവേശിച്ച് താഴെ ഇടതുവശത്തായി കാണുന്ന + ചിഹ്നത്തില്‍ ക്ലിക്ക് ചെയ്ത് ഉയര്‍ന്ന റെസലൂഷനിലുള്ള ഒരു ഫോട്ടോ അപ്ലോഡ് ചെയ്യുക.
അതിന് ശേഷം ചുവടെ നല്‍കിയിരിക്കുന്ന മാതൃകയിലൊരു പ്രോംപ്റ്റ് നല്കിയാല് ജെമിനി നിങ്ങള്‍ക്ക് ത്രിമാന ഫിഗറൈൻ ഇമേജ് നിര്‍മ്മിച്ചുതരും. നിങ്ങൾ അറിയാതെ തന്നെ ട്രെന്‍ഡിന്റെ പേരിൽ പണി എടുപ്പിച്ച് അടുത്ത ഘട്ടത്തിലേക്ക് Gemini Nano Banana-യെ അപ്ഗ്രേഡ് ചെയ്യാനുള്ള ഗൂഗിളിന്റെ കുറുക്കുവഴിയാണ് എഐ ബനാന ഇമേജ് ജനറേറ്റര്‍ എന്ന നിരീക്ഷണങ്ങളും ടെക് ലോകത്തുണ്ട്.
ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്ന റിയലിസ്റ്റിക് ഫിഗറൈൻ ഇമേജിന്റെ പ്രോംപ്റ്റുകളിലൊന്ന് താഴെ നല്കുന്നു. Create a 1/6 scale commercialized figurine of the character in the picture, in a realistic style, in a real environment.
The figurine is placed on a computer desk. The figurine has a round transparent acrylic base, with no text on the base.
The content on the computer screen is the ZBrush modeling process of this figurine. Next to the computer screen is a toy packaging box designed in a style reminiscent of high-quality collectible figures, printed with the original artwork.
The packaging features two-dimensional flat illustrations. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]