ദില്ലി: ഉത്തരാഖണ്ഡിലെ പ്രളയ ബാധിത പ്രദേശങ്ങൾ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് സന്ദർശിക്കും. മണ്ണിടിച്ചിലുണ്ടായ ഉത്തരകാശി, ചമോലി ജില്ലകളിൽ മോദി വ്യോമ നിരീക്ഷണം നടത്തും.
ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമിയുമായി കൂടിക്കാഴ്ച നടത്തുന്ന മോദി സംസ്ഥാനത്തെ ദുരിതാശ്വാസ പ്രവർത്തനങ്ങൾ വിലയിരുത്തും. സന്ദർശനത്തിന് പിന്നാലെ പ്രധാനമന്ത്രി ദുരിതാശ്വാസ പാക്കേജ് പ്രഖ്യാപിക്കും എന്നാണ് സൂചന.
ഇതുവരെ 85 പേരാണ് മഴക്കെടുതിയിൽ സംസ്ഥാനത്തു മരിച്ചത്. കാണാതായ 94 പേരെ ഇതുവരെ കണ്ടെത്താനായിട്ടില്ല.
2000 കോടിയോളം രൂപയുടെ നാശനഷ്ടം സംസ്ഥാനത്ത് ഉണ്ടായതയാണ് സർക്കാർ കണക്കുകൾ. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]