കഠ്മണ്ഡു ∙ ‘ജെൻ സീ’ പ്രക്ഷോഭത്തെ തുടർന്ന് പ്രധാനമന്ത്രി കെ.പി.ശർമ ഒലിയുടെ രാജിക്കു പിന്നാലെ സൈന്യം നിയന്ത്രണം ഏറ്റെടുത്ത
ഇടക്കാല പ്രധാനമന്ത്രി സ്ഥാനത്തേക്ക് മുൻ ചീഫ് ജസ്റ്റിസ് സുശീല കാർകി (73) ഉൾപ്പെടെ 3 പേർ പരിഗണനയിൽ. കഠ്മണ്ഡു മേയർ ബലേന്ദ്ര ഷാ, വൈദ്യുതി ബോർഡ് മുൻ ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ കുൽമാൻ ഗീഷിങ് എന്നിവരാണ് മറ്റു രണ്ടു പേർ.
മുൻ ചീഫ് ജസ്റ്റിസ് സുശീല കാർകിയെ ഇടക്കാല പ്രധാനമന്ത്രിയാക്കണമെന്നാണ് പ്രക്ഷോഭകരുടെ ആവശ്യം. ചുമതല ഏറ്റെടുക്കാൻ തയാറാണെന്നു സുശീല കാർകി അറിയിച്ചു.
ആരാണ് സുശീല കാർകി?
∙ നേപ്പാളിൽ ചീഫ് ജസ്റ്റിസ് പദവിയിലെത്തിയ ഏക വനിത.
∙ 1952 ജൂൺ 7-ന് നേപ്പാളിലെ ബിരാട്ട്നഗറിലുള്ള കർഷക കുടുംബത്തിൽ ജനനം.
1959 മുതൽ 1960 വരെ നേപ്പാൾ പ്രധാനമന്ത്രിയായിരുന്ന ബിപി കൊയ്രാളയുടെ ബന്ധു.
∙ മഹേന്ദ്ര മോറാങ് ക്യാംപസിൽ നിന്ന് ബി.എ. (1972), ബനാരസ് ഹിന്ദു സർവകലാശാലയിൽ നിന്ന് പൊളിറ്റിക്കൽ സയൻസിൽ എം.എ.
(1975), ത്രിഭുവന് സർവകലാശാലയിൽ നിന്ന് നിയമത്തിൽ ബിരുദം (1978)
∙ 1979-ൽ നിയമമേഖലയിൽ പ്രവർത്തനം ആരംഭിച്ചു.
∙ ബനാറസിൽ പഠിക്കുന്ന കാലത്ത് പരിചയപ്പെട്ട, നേപ്പാളി കോൺഗ്രസിലെ പ്രമുഖ യുവ നേതാവായിരുന്ന ദുർഗ പ്രസാദ് സുബേദിയെ വിവാഹം കഴിച്ചു.
∙ 2007-ൽ സീനിയർ അഭിഭാഷകയായി.
∙ 2009 ജനുവരി 22ന് സുപ്രീംകോടതിയിൽ അഡ്ഹോക് ജസ്റ്റിസായി നിയമിതയായി.
∙ 2010 നവംബർ 18ന് സ്ഥിരം ജസ്റ്റിസായി ഉയർന്നു.
∙ ജസ്റ്റിസ് സുശീല കാർകിയുടെ കാലാവധിയിൽ, അന്നത്തെ വാർത്താവിതരണ മന്ത്രി ജയപ്രകാശ് പ്രസാദ് ഗുപ്ത അഴിമതി കേസിൽ ശിക്ഷിക്കപ്പെട്ടു.
∙ 2016 ഏപ്രിൽ 13 മുതൽ ജൂലൈ 10 വരെ ആക്ടിങ് ചീഫ് ജസ്റ്റിസിന്റെ ചുമതല വഹിച്ചു.
∙ 2016 ജൂലൈ 11ന് ചീഫ് ജസ്റ്റിസായി നിയമനം.
∙ അഴിമതിക്കെതിരെ ശക്തമായ നിലപാട് സ്വീകരിച്ചു.
∙ അഴിമതി വിരുദ്ധ സ്ഥാപനത്തിന്റെ മേധാവിയെ യോഗ്യതാ മാനദണ്ഡങ്ങളുടെ പേരിൽ പുറത്താക്കാൻ പക്ഷപാതപരമായ വിധി പുറപ്പെടുവിച്ചു എന്നാരോപിച്ച്, ഭരണകക്ഷികളായ നേപ്പാളി കോൺഗ്രസ്, സിപിഎൻ (മാവോയിസ്റ്റ് സെന്റർ) എന്നീ പാർട്ടികൾ 2017 ഏപ്രിലിൽ ചീഫ് ജസ്റ്റിസ് സുശീല കാർകിക്കെതിരെ പാർലമെന്റിൽ ഇംപീച്ച്മെന്റ് പ്രമേയം സമർപ്പിച്ചു. പൊതുജന സമ്മർദത്തെയും പാർലമെന്റിന്റെ നടപടികൾ തടഞ്ഞുള്ള സുപ്രീംകോടതിയുടെ ഇടക്കാല ഉത്തരവിനെയും തുടർന്ന് പ്രമേയം പിന്നീട് പിൻവലിച്ചു.
∙ 2017 ജൂൺ 7 ന് വിരമിച്ചു
∙ 2018-ൽ ‘ന്യായ’ എന്ന ആത്മകഥയും, 2019-ൽ ‘കര’ എന്ന നോവലും പ്രസിദ്ധീകരിച്ചു.
1990 – കളിലെ പഞ്ചായത്ത് ഭരണകാലയളവിൽ അവർ തടവുശിക്ഷ അനുഭവിച്ച ബിരാട്ട്നഗർ ജയിലിനെ ആസ്പദമാക്കിയാണ് ‘കര’ എന്ന നോവൽ രചിച്ചത്.
Disclaimer : വാർത്തയുടെ കൂടെയുള്ള ചിത്രം ചിത്രം @RakshaSamachar എന്ന എക്സ് അക്കൗണ്ടിൽ നിന്ന് എടുത്തതാണ്. 2008ൽ രാജവാഴ്ച അവസാനിപ്പിക്കാനായി നടന്ന പ്രക്ഷോഭത്തിനുശേഷം നേപ്പാൾ കണ്ട
ഏറ്റവും വലിയ ജനകീയ പ്രക്ഷോഭമാണിത്. കഴിഞ്ഞ രണ്ടു വർഷമായി യുവതലമുറയ്ക്കിടയിൽ പുകഞ്ഞ അമർഷത്തിനുമേൽ അടിച്ച അവസാന ആണിയായിരുന്നു സമൂഹമാധ്യമ നിരോധനം.
അഴിമതി, തൊഴിലില്ലായ്മ, ഏകാധിപത്യത്തിലേക്കു നീങ്ങുന്ന സർക്കാർ തുടങ്ങിയ കാര്യങ്ങളിൽ ജനങ്ങൾക്കിടയിൽ അതൃപ്തി പുകഞ്ഞിരുന്നു. ഇതിനിടയിലാണ് സമൂഹമാധ്യമങ്ങൾ നിരോധിച്ച് സർക്കാർ ഉത്തരവ് ഇറങ്ങിയത്.
ഇതിനെതിരെ പുതുതലമുറ പ്രതിഷേധം ആരംഭിച്ചു. പ്രധാനമന്ത്രി കെ.പി.
ശർമ ഒലി രാജിവച്ചു. പ്രക്ഷോഭകർ പാർലമെന്റ് സമുച്ചയത്തിലും സുപ്രീം കോടതിക്കും പ്രസിഡന്റിന്റെ ഓഫിസിനും തീയിട്ടു.
പ്രധാനമന്ത്രി, മുൻ പ്രധാനമന്ത്രിമാർ, കാബിനറ്റ് മന്ത്രിമാർ എന്നിവരുടേത് അടക്കം ഉന്നത രാഷ്ട്രീയനേതാക്കളുടെ വസതികൾക്കും സ്ഥാപനങ്ങൾക്കും തീയിട്ടു. തിങ്കളാഴ്ച പൊലീസ് നടപടിയിൽ 19 പേർ കൊല്ലപ്പെട്ടശേഷം, സമൂഹമാധ്യമ നിരോധനം സർക്കാർ പിൻവലിച്ചുവെങ്കിലും പ്രക്ഷോഭം അഴിമതിക്കെതിരെയുള്ള പോരാട്ടമായി തുടരുകയാണ്.
‘ജെൻ സി മുന്നേറ്റം’ എന്നു സ്വയം വിശേഷിപ്പിക്കുന്ന പ്രക്ഷോഭകർ പ്രധാനമന്ത്രിയുടെ ഓഫിസ് ഉപരോധിക്കുകയും വസതി ആക്രമിച്ചു തീയിടുകയും ചെയ്തു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]