
മൃഗങ്ങളുടെ വീഡിയോയ്ക്ക് ഒരു ക്ഷാമവുമില്ലാത്ത ഇടമാണ് സോഷ്യൽ മീഡിയ. ഓരോ ദിവസവും എന്തോരം വീഡിയോകളാണ് സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്യപ്പെടുന്നത്. അതിൽ മനുഷ്യരും മൃഗങ്ങളും തമ്മിലുള്ള അടുപ്പം വ്യക്തമാക്കുന്ന വീഡിയോകളും ഒരുപാട് വരാറുണ്ട്. അതുപോലെ ഒരു വീഡിയോയാണ് ഇപ്പോൾ വൈറലായിക്കൊണ്ടിരിക്കുന്ന ഈ വീഡിയോയും.
വീഡിയോ സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തിരിക്കുന്നത് panteleenko_svetlana എന്ന യൂസറാണ്. ഒരു മനുഷ്യനും ഒരു കരടിയുമാണ് വീഡിയോയിൽ ഉള്ളത്. റഷ്യയിൽ നിന്നാണ് ഈ വീഡിയോ പകർത്തിയിരിക്കുന്നത് എന്നാണ് പറയുന്നത്. ഈ മനുഷ്യനും കരടിയും തമ്മിലുള്ള അടുപ്പത്തിന്റെ ആഴം കാണിക്കുന്നതാണ് വീഡിയോ. മനുഷ്യൻ നിലത്ത് കിടക്കുന്നതാണ് കാണുന്നത്. അടുത്ത് തന്നെ ഒരു കരടിയും ഇരിക്കുന്നുണ്ട്. ഇയാൾ തണ്ണിമത്തൻ കരടിക്ക് തിന്നാൻ കൊടുക്കുന്നതും വീഡിയോയിൽ കാണാം. മുറിച്ച തണ്ണിമത്തനുകൾ ഓരോ കഷ്ണമായി ഇയാൾ കരടിയുടെ വായിൽ വച്ച് കൊടുക്കുന്നു. കരടി അത് കഴിക്കുന്നതും കാണാം.
വളരെ കാലമായി തമ്മിൽ പരിചയമുള്ളത് പോലെയാണ് മനുഷ്യന്റെയും കരടിയുടെയും ഇടപെടൽ. ഇയാളുടെ പെറ്റായി വളർത്തുന്ന കരടിയാണ് ഇതെന്നാണ് കരുതുന്നത്. വളരെ പെട്ടെന്നാണ് വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയത്. വളരെ രസകരമായ കമന്റുകൾ വീഡിയോയ്ക്ക് നൽകിയവരുണ്ട്. ഒരാൾ ചോദിച്ചത്, ഇത് ഏതിനം നായയാണ് എന്നാണ്. അത്ര ഇണക്കത്തോടെയുള്ള കരടിയുടെ പെരുമാറ്റമായിരിക്കാം ഈ ചോദ്യത്തിന് കാരണമായിത്തീർന്നത്.
അതേസമയം തന്നെ എന്തൊക്കെ പറഞ്ഞാലും കരടി ഒരു വന്യമൃഗമാണ് അത് മറന്ന് പെരുമാറരുത് എന്ന് പറഞ്ഞവരും ഉണ്ട്. കരടിയുടെ അടുത്ത ആഹാരം നിങ്ങളാവാതെ നോക്കിക്കോളൂ എന്ന് വീഡിയോയ്ക്ക് കമന്റ് നൽകിയവരും ഉണ്ട്. അതേസമയം, കരടിയുടെ മറ്റ് ചിത്രങ്ങളും വീഡിയോകളും ഇയാൾ നേരത്തെയും പങ്കുവച്ചിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]