

പുതിയ നിബന്ധനകള്‍ നടപ്പാക്കിയതോടെ ഡ്രൈവിങ് ടെസ്റ്റില്‍ കൂട്ട തോല്‍വി ; വിജയ ശതമാനം 35-50 വരെ മാത്രം ; ചെറിയ ന്യൂനത പോലും പരാജയത്തിനു കാരണമാകുന്നു ; വിദേശത്തേയ്ക്ക് പോകുന്നവർ ഉൾപ്പെടെയുള്ളവർ പ്രതിസന്ധിയിൽ
സ്വന്തം ലേഖകൻ
കോട്ടയം: മികച്ച പരിശീലനം ഉണ്ടെങ്കിലേ പാസാവൂ.. ഡ്രൈവിങ് ടെസ്റ്റില്‍ കൂട്ട തോല്‍വികള്‍ വർധിക്കുന്നു. മുൻപ് അനായാസം ലൈസൻസ് കരസ്ഥമാക്കാമായിരുന്നെങ്കില് ഇന്ന് റോഡ് ടെസ്റ്റിലെ ചെറിയ പിഴവുകള്‍ക്കു പോലും പരാജയ കാരണമാകുന്നുണ്ട്.
പരിഷ്കരിച്ച ഡ്രൈവിങ്ങ് ടെസ്റ്റ് തുടങ്ങി ഒരു മാസം പിന്നിടുമ്ബോള്‍, പകുതിയോളം പേര് തോല്‍ക്കുന്ന കാഴ്ചയാണു ഗ്രൗണ്ടുകളില്‍ കാണുന്നത്. രണ്ടു മിനിറ്റ് വണ്ടിയോടിച്ചുവെന്നു വരുത്തി അനായാസം ലൈന്‍സ് കരസ്ഥമാക്കിയിരുന്ന പ്രവണതയ്ക്കാണ് ഇതോടെ അന്ത്യമായിരിക്കുന്നത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |

കഴിഞ്ഞ മാസം ഒന്നിനാണു ഡ്രൈവിങ്ങ് ടെസ്റ്റില്‍ പുതിയ നിബന്ധനകള്‍ നടപ്പാക്കിയത്. അതുവരെ ടെസ്റ്റില്‍ പങ്കെടുക്കുന്നവരില്‍ 70 ശതമാനം പേരും ജയിച്ചിരുന്നെങ്കില്‍ ഇപ്പോഴത് 35-50 ശതമാനം വരെയായി കുറഞ്ഞു.
പരാജയപ്പെടുന്നവര്‍ അടുത്ത സ്ലോട്ടിനായുള്ള കാത്തിരിപ്പാണ്. സ്ലോട്ടു കിട്ടാനും കാലതാമസമുണ്ടാകുന്നുണ്ട്. പരാജയപ്പെടന്നവരില് വിദേശത്തേയ്ക്ക് പോകേണ്ടവര്‍ ഉള്‍പ്പെടെയുണ്ടെന്നത് പ്രതിസന്ധി രൂക്ഷമാക്കുന്നു.
ലേണേഴ്സ് ലൈസന്‍സിന്റെ കാലാവധി കഴിയാന്‍ ദിവസങ്ങള്‍ മാത്രമുള്ളവര്‍, വിദേശത്തേയ്ക്ക് പോകാന്‍ തയാറെടുക്കുന്നവരില്‍ വീസയും വിമാന ടിക്കറ്റും ഹാജരാക്കുന്നവര്‍ക്കും തീയതിയില്‍ ഇളവു നല്‍കുന്നുണ്ടെങ്കിലും ഗ്രൗണ്ടിലെ പ്രതിസന്ധിക്കു മാറ്റമില്ല.
ഇരുചക്ര വാഹന ഡ്രൈവിങ്ങ് ടെസ്റ്റില്‍ നിന്ന് എം80 വാഹനങ്ങളെ ഒഴിവാക്കിയതാണു പുതിയ പരിഷ്കാരങ്ങളില്‍ പ്രധാനം. ഇതോടെ ആദ്യ ദിനങ്ങളില്‍ ഇരുചക്ര വാഹന ഡ്രൈവിങ്ങ് ടെസ്റ്റിനെത്തുന്നവരുടെ എണ്ണം കുറഞ്ഞിരുന്നു. പിന്നീട് ഇതു സാധാരണ നിലയിലായെങ്കിലും വിജയ ശതമാനത്തില്‍ ഇടിവുണ്ടായി.
മുന്‍പ് ഗിയര്‍ അഡ്ജസ്റ്റ്ചെയ്ത് വച്ചിരിക്കുന്ന എം80 ബാലന്‍സ് ചെയ്ത് ഓടിച്ചാല്‍ മതിയായിരുന്നെങ്കില്‍ ഇപ്പോള്‍ കാലുകൊണ്ട് ഗിയര്‍മാറ്റുന്ന ബൈക്കുകളിലേക്ക് മാറി. എം. 80യില്‍ പരിശീലനം നേടിയവര്‍ പിന്നീട് ബൈക്കുകളിലും പരിശീലനം നേടിയാണു ടെസ്റ്റിനെത്തുന്നത്.
പലരും ഗിയര്‍ മാറ്റുന്നതിനിടെ പാളിയും മറിഞ്ഞു വീണുമൊക്കെ ഗ്രൗണ്ടില്‍ നിന്നു പുറത്തു പോകുന്ന അവസഥയാണ്. മുൻപ് റോഡ് ടെസ്റ്റില്‍ ഒരു കിലോമീറ്റര്‍ വണ്ടിയോടുമ്ബോള് കുറഞ്ഞതു നാലുപേര്‍ എങ്കിലും ഡ്രൈവ് ചെയ്യുമായിരുന്നുവെങ്കില്‍ ഇപ്പോള്‍ റോഡ് ടെസ്റ്റും കര്‍ശനമായിരിക്കുകയാണ്.
ചെറിയ ന്യൂനത പോലും പരാജയത്തിനു കാരണമാകുന്നതായി ഡ്രൈവിങ് സ്കൂള്‍ ഉടമകള്‍ പറയുന്നു. മികച്ച പരിശീലനത്തോടെ എത്തിയാല്‍ മാത്രമേ എട്ടും എച്ചും പാസാകൂവെന്നും സ്കുള് ഉടമകള്‍ കൂട്ടിച്ചേര്‍ക്കുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]