ചെന്നൈ: സ്വകാര്യവ്യക്തികളും വ്യാപാരസ്ഥാപനങ്ങളും പൊതുസ്ഥലങ്ങളിൽ ‘നോ പാർക്കിംഗ്’ ബോർഡുകൾ സ്ഥാപിക്കുന്നതും, റോഡിന്റെ വശങ്ങൾ ബാരിക്കേഡ് വച്ച് കൈയേറുന്നതും നിയമവിരുദ്ധമെന്ന് മദ്രാസ് ഹൈക്കോടതി. ഇത്തരം നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കുള്ള ശിക്ഷ എന്തെന്ന് ജനങ്ങളെ ബോധ്യപ്പെടുത്തണമെന്നും സർക്കാരിനും പൊലീസിനും കോടതി നിർദേശം നൽകി. ചെന്നൈ നഗരത്തിൽ വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിൽ നിന്ന് സ്വകാര്യ സ്ഥാപനങ്ങൾ തടയുന്നുവെന്ന് ചൂണ്ടിക്കാട്ടി, സിഎസ് നന്ദകുമാർ എന്നയാൾ നൽകിയ പൊതുതാല്പര്യ ഹർജിയിലാണ് കോടതി നിർദേശം. പത്രങ്ങളിലും ചാനലുകളിലും ഇതു സംബന്ധിച്ച പരസ്യങ്ങൾ നൽകണമെന്നും കോടതി നിർദേശിച്ചു. പൊലീസിൻ്റെ അനുമതിയോടെയാണ് കൈയേറ്റം നടക്കുന്നതെന്ന് ഹർജിക്കാരൻ ആരോപിച്ചിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]