2023 ലെ ഗോൾഡൻ ഫിൻടെക് പുരസ്കാരം അബുദാബി ആസ്ഥാനമായുള്ള ലുലു ഫിനാൻഷ്യൽ ഹോൾഡിംഗ്സ് എം.ഡിയും യുവ ഇന്ത്യൻ വ്യവസായ പ്രമുഖനുമായ അദീബ് അഹമ്മദിന്. മുംബൈയിൽ നടന്ന ചടങ്ങിൽ ഗോൾഡൻ ഫിൻടെക്കിന്റെ ആഗോള തലത്തിലെ ലീഡിംഗ് ഫിൻടെക് പേഴ്സനാലിറ്റി പുരസ്കാരം എം2പി ഫിൻടെക് പ്രസിഡന്റ് അഭിഷേക് അരുണിൽ നിന്നും അദീബ് അഹമ്മദ് ഏറ്റുവാങ്ങി. ഗൾഫ് രാജ്യത്ത് നിന്നും അതിർത്തി കടന്ന് ഇന്ത്യയിലും മറ്റു ഏഷ്യൻ രാജ്യങ്ങളിലുമായി സാമ്പത്തിക സേവന രംഗത്ത് നടത്തിയ വിപ്ലവകരമായ മാറ്റം പരിഗണിച്ചാണ് അദ്ദേഹത്തിന് പുരസ്കാരം ലഭിച്ചത്. ഗ്ലോബൽ ഫിൻടെക് ഫെസ്റ്റ് അസോസിയേറ്റ് വൈസ് പ്രസിഡന്റ് ലതിക കൊൾനട്ടി സന്നിഹിതയായിരുന്നു.
ലീഡിംഗ് ഫിൻടെക് പേഴ്സനാലിറ്റി പുരസ്കാരം നേടിയതിൽ അതിയായ സന്തോഷമുണ്ടെന്നും അതിന് വേണ്ടി ലുലു ഫിനാൻഷ്യൽ ഹോൾഡിംഗ്സ് നടത്തിയ പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകിയവർക്ക് നന്ദി അറിയിക്കുന്നതായും പുരസ്കാരം സ്വീകരിച്ചു കൊണ്ട് അദീബ് അഹമ്മദ് പറഞ്ഞു.
മിഡിൽ ഈസ്റ്റ്, ഏഷ്യ പസഫിക്, ജി.സി.സി മേഖലകളിൽ ഉൾപ്പെടെ പത്തോളം രാജ്യങ്ങളിൽ നിന്നും 300 ഓളം ശാഖകൾ വഴി രാജ്യാതിർത്തികൾ കടന്നുള്ള സാമ്പത്തിക വിനിമയവും ഡിജിറ്റൽ പണമിടപാട് ശൃംഖലയും അദീബ് അഹമ്മദിന്റെ നേതൃത്വത്തിൽ വിജയകരമായി പ്രവർത്തിച്ചു വരുന്നു.
വൺ 97 പ്രസിഡന്റും സി.ഒ.ഒയുമായ ബവേഷ് ഗുപ്ത ഫിൻടെക് ലീഡർ ഓഫ് ദി ഇയർ പുരസ്കാരവും വോൾട്ട് ഫൗണ്ടറും സി.ഇ.ഒയുമായ ടോം ഗ്രീൻവുഡ് ലീഡിംഗ് ഫിൻടെക് പേഴ്സനാലിറ്റി ഓഫ് ദി ഇയർ യൂറോപ്, സെറോദ സി.ടി.ഒ കൈലാസ് നാഥ് ഫിൻടെക് സി.ടി.ഒ ഓഫ് ദി ഇയർ പുരസ്കാരങ്ങളും ഏറ്റുവാങ്ങി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]