
കൊൽക്കത്ത : ഇന്ത്യയുടെ പേര് ഭാരത് എന്ന് പുനർനാമകരണം ചെയ്യുമെന്നും കൊൽക്കത്തയിലെ വിദേശികളുടെ പ്രതിമകൾനീക്കം ചെയ്യുമെന്നും ബിജെപി ദേശീയ വൈസ് പ്രസിഡന്റ് ദിലീപ് ഘോഷ്. പേരുമാറ്റത്തെ എതിർക്കുന്നവർക്ക് രാജ്യം വിടാമെന്നും മേദിനിപൂർ എംപികൂടിയായ ഘോഷ് പറഞ്ഞു. ഖരഗ്പുരിൽ ചായ് പേ ചർച്ചയിൽ സംസാരിക്കവേയാണ് വിവാദ പ്രസ്താവന. പശ്ചിമ ബംഗാളിലെ മുതിർന്ന ബിജെപി നേതാവാണ് ഇദ്ദേഹം.
“പശ്ചിമ ബംഗാളിൽ ഞങ്ങളുടെ പാർട്ടി അധികാരത്തിൽ വരുമ്പോൾ, കൊൽക്കത്തയിലെ എല്ലാ വിദേശികളുടെ പ്രതിമകളും ഞങ്ങൾ നീക്കം ചെയ്യും.” “ഇന്ത്യയുടെ പേര് ഭാരതം എന്ന് പുനർനാമകരണം ചെയ്യും, അത് ഇഷ്ടപ്പെടാത്തവർക്ക് രാജ്യം വിടാൻ സ്വാതന്ത്ര്യമുണ്ട്,” അദ്ദേഹം പറഞ്ഞു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]