ഏഷ്യ കപ്പ്് സൂപ്പര്‍ ഫോറിലെ ഇന്ത്യ-പാകിസ്താന് പോരാട്ടം മഴ മൂലം നിര്‍ത്തിവെച്ചെങ്കിലും മൈതാനത്തു നിന്നുള്ള ഷഹീന് അഫ്രീദിയുടെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാവുകയാണ്. ജസ്പ്രീത് ബുംറയ്ക്ക് കുഞ്ഞ് പിറന്നതിന് സമ്മാനം നല്കുന്ന ഷഹീന് അഫ്രീദിയുടെ വീഡിയോയാണ് വൈറലായത്.(Shaheen Afridi Gives Jasprit Bumrah Special Gift To Celebrate Birth Of His First son)
ഷഹീന് അഫ്രീദി ബുംറയ്ക്ക് സമ്മാനം കൈമാറുന്ന വീഡിയോ പാകിസ്താന് ക്രിക്കറ്റ് ബോര്‍ഡാണ് എക്സ് പ്ലാറ്റ്ഫോമില്‍ പങ്കുവെച്ചത്. ‘അള്ളാഹു എപ്പോഴും അവനെ അനുഗ്രഹിക്കട്ടെ, അവന് ഒരു നാള് പുതിയ ബുംറയായി വരട്ടെ’ എന്ന് ബുംറയോട് ഷഹീന് അഫ്രീദി പറയുന്നത് വീഡിയോയില്‍ നിന്ന് കേള്‍ക്കാന്‍ കഴിയും.
സെപ്റ്റംബര്‍ നാലിനാണ് ജസ്പ്രീത് ബുമ്ര- സജ്ഞന ഗണേശന് ദമ്പതികള്‍ക്ക് ആണ് കുഞ്ഞ് പിറന്നത്. അംഗദ് ജസ്പ്രീത് ബുമ്രയെന്നാണ് കുഞ്ഞിന്റെ പേര്. കുഞ്ഞിനെ വരവേല്‍ക്കുന്നതിനായി താരം ശ്രീലങ്കയിലേക്ക് നേപ്പാളിനെതിരെയുള്ള മത്സരത്തിന് മുന്‍പ് മുംബൈയിലേക്ക് മടങ്ങിയിരുന്നു.
അതേസമയം ഇന്ത്യ-പാകിസ്താന് സൂപ്പര്‍ ഫോര്‍ പോരാട്ടത്തിന് വില്ലനായി മഴ എത്തിയപ്പോള്‍ മത്സരം റിസവര്‍ ദിനമായ തിങ്കളാഴ്ചത്തേക്ക് മാറ്റി. ഉച്ചയ്ക്ക് 3 മണിയ്ക്ക് മത്സരം ആരംഭിക്കും. 50 ഓവര്‍ ഫോര്‍മാറ്റില്‍ തന്നെയാണ് മത്സരം നടക്കുന്നത്. ഇന്ത്യ മികച്ച രീതിയില്‍ ബാറ്റുചെയ്യുമ്പോഴാണ് മഴ വില്ലനായി വന്നത്.
ഓപ്പണര്‍മാരായ രോഹിത് ശര്‍മയും ശുഭ്മാന്‍ ഗില്ലും ചേര്‍ന്ന് തകര്‍പ്പന്‍ തുടക്കമാണ് ഇന്ത്യക്ക് നല്‍കിയത്. ഇരുവരും ആദ്യ വിക്കറ്റില്‍ 121 റണ്‍സ് കൂട്ടിച്ചേര്‍ത്ത ശേഷം പുറത്താക്കി. വിരാട് കൊഹ്ലിയും കെഎല്‍ രാഹുലുമാണ് ക്രീസിലുള്ളത്.
Story Highlights: Shaheen Afridi Gives Jasprit Bumrah Special Gift To Celebrate Birth Of His First son
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]