
ഇടുക്കി – ജില്ലയിലെ നിര്‍മ്മാണപ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട തടസങ്ങള്‍ നീക്കുന്നതിനായി വ്യാഴാഴ്ച നിയമസഭയില്‍ ബില്‍ അവതരിപ്പിക്കുമെന്ന് മന്ത്രി റോഷി അഗസ്റ്റിന്.
ഈ ബില്‍ നിയമാകുന്നതോടെ ഇടുക്കിക്ക് ചരിത്രപരമായ നേട്ടമാണ് കൈവരിക. പട്ടയങ്ങള്‍ക്കും നിര്‍മ്മിതികള്‍ക്കും നിയമപരിരക്ഷ ലഭിക്കുന്നതിനുള്ള അവസരമാണ് ഉണ്ടാവുകയെന്നും മന്ത്രി അറിയിച്ചു.
പാമ്പാടുംപാറ ഗ്രാമപഞ്ചായത്തില്‍ ജലജീവന്‍ മിഷന് പദ്ധതിയുടെ പ്രവര്‍ത്തന ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിലെ എല്ലാ വീടുകളിലും കുടിവെള്ളം എത്തിക്കുന്നതിന് ജലജീവന്‍ മിഷനിലൂടെ ബ്രഹത്തായ പദ്ധതിയാണ് നടപ്പാക്കുന്നത്.
കൂട്ടായ പരിശ്രമത്തിലൂടെ സമയബന്ധിതമായി പ്രവര്‍ത്തി പൂര്‍ത്തിയാക്കുമെന്നും മന്ത്രി അറിയിച്ചു. 2023 September 10 Kerala Minister Roshi augustine Will introduce bill Remove construction issues ഓണ്‍ലൈന്‍ ഡെസ്ക് title_en: Minister Roshi Augustine said, will introduce a bill to remove construction issues in Idukki …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]