കെഎസ്ആർടിസി ശമ്പള കുടിശ്ശിക; കഴിഞ്ഞ മാസത്തെ ശമ്പളത്തിന്റെ ആദ്യ ഗഡു ഇന്ന് വിതരണം; രണ്ടാം ഗഡു വിതരണം ചെയ്യാൻ സാധിക്കുക സർക്കാരിന്റെ ധനസഹായം ലഭിച്ചാൽ മാത്രം
സ്വന്തം ലേഖിക
തിരുവനന്തപുരം: കെഎസ്ആർടിസി ജീവനക്കാരുടെ ശമ്പള കുടിശ്ശിക വിതരണം ചെയ്യാനൊരുങ്ങി സർക്കാർ. കഴിഞ്ഞ മാസത്തെ ശമ്പളത്തിന്റെ ആദ്യ ഗഡുവാണ് ഇന്ന് വിതരണം ചെയ്യാൻ സാധ്യത. 36 കോടി രൂപയാണ് പകുതി ശമ്പളത്തിന് ആവശ്യമായ തുക. ഇതിൽ വരുമാനത്തിൽ നിന്ന് 16 കോടി രൂപ നേടിയിട്ടുണ്ട്.
ബാക്കിയുള്ളവ ഓവർ ഡ്രാഫ്റ്റ് എടുത്ത് ശമ്പളം നൽകാനാണ് തീരുമാനം. അതേസമയം, സർക്കാരിന്റെ ധനസഹായം ലഭിച്ചാൽ മാത്രമാണ് രണ്ടാം ഗഡു വിതരണം ചെയ്യാൻ സാധിക്കുകയുള്ളൂ. ശമ്പള വിതരണത്തിനായി ഓഗസ്റ്റ് 26-ന് 80 കോടി രൂപയുടെ ധനസഹായം അഭ്യർത്ഥിച്ച് ഗതാഗത വകുപ്പ് മുഖേന ധനവകുപ്പിന് കെഎസ്ആർടിസി കത്ത് അയച്ചിരുന്നു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
എന്നാൽ, സർക്കാർ തുകയൊന്നും അനുവദിച്ചിരുന്നില്ല. ജൂലൈ മാസത്തെ ശമ്പളം ഓഗസ്റ്റ് 23-നാണ് വിതരണം ചെയ്തത്. തൊഴിൽ നികുതി, ഡയസ്നോൺ എന്നിവ കുറയ്ക്കേണ്ടി വന്നതിനാൽ 76 കോടി രൂപയാണ് ശമ്പള വിതരണത്തിനായി ചെലവായത്. ഇതിൽ 70 കോടി രൂപയാണ് സർക്കാർ നൽകിയത്. ഇനി ഓഗസ്റ്റ് മാസത്തിലെ ശമ്പളമാണ് കുടിശ്ശികയായി ബാക്കിയുള്ളത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]