മസ്കറ്റ്: ഒമാനിലെ അൽ ദഖിലിയ ഗവർണറേറ്റിൽ ഏഷ്യൻ പൗരത്വമുള്ള മൂന്നു സ്ത്രീകൾ റോയൽ ഒമാൻ പൊലീസ് പിടിയിൽ. പൊതു ധാർമ്മികതയ്ക്ക് വിരുദ്ധമായ പ്രവൃത്തികൾ ചെയ്തെന്ന കേസിലാണ് മൂന്ന് സ്ത്രീകളെ പൊലീസ് അറസ്റ്റ് ചെയ്തത്.
കൂടാതെ വിദേശ കുടിയേറ്റ സ്ഥിര താമസനിയമം ലംഘിച്ചതിനെതിരെയും റോയൽ ഒമാൻ പൊലീസ് ഇവർക്കെതിരെ കേസ് എടുത്തതായും അൽ ദഖിലിയ ഗവർണറേറ്റ് പൊലീസ് കമാൻഡ് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. പൊലീസ് പിടിയിലായ ഏഷ്യൻ സ്ത്രീകൾക്കെതിരെയുള്ള നിയമ നടപടികൾ പൂർത്തീകരിച്ചു വരുന്നുവെന്നും പ്രസ്താവനയിൽ വ്യക്തമാക്കുന്നുണ്ട്.
Read Also – വിമാനത്തിന്റെ എഞ്ചിനില്‍ തീപ്പൊരി; എമര്‍ജന്‍സി ലാന്‍ഡിങ്, കാരണം വിശദമാക്കി അധികൃതര്‍
തീപ്പൊള്ളലേറ്റു മരിച്ച മൂന്ന് പ്രവാസികളുടെ മൃതദേഹം നാട്ടിലെത്തിക്കാന്‍ ഇനിയും കടമ്പകളേറെ
റിയാദ്: മൂന്നു മാസം മുമ്പ് കണ്ടയ്നർ കത്തി മരിച്ച മൂന്ന് ഇന്ത്യക്കാരുടെ മൃതദേഹങ്ങൾ നിയമകുരുക്കിൽ പെട്ടത് കാരണം ഇനിയും നാട്ടിലെത്തിക്കാനായില്ല. റിയാദ് പ്രവിശ്യയിൽ ദിലം മേഖലയിലെ ദുബയ്യയിൽ കൃഷി ജോലി ചെയ്തിരുന്ന ഉത്തർപ്രദേശ് സ്വദേശിയായ ഫർഹാൻ അലി (32), ബിഹാർ സ്വദേശികളായ സണ്ണി കുമാർ (26), അൻസാരി മുംതാസ് (30) എന്നിവരാണ് അവർ താമസിച്ചിരുന്ന പോർട്ടബിൾ കണ്ടയ്നറിന് തീപിടിച്ച് വെന്ത് മരിച്ചത്.
രാത്രിയിലുണ്ടായ തീപിടുത്തമായതിനാൽ ഉറക്കത്തിലായിരുന്ന തൊഴിലാളികൾക്ക് രക്ഷപ്പെടാനായില്ല. തിരിച്ചറിയാനാവാത്ത വിധം പൂർണമായും കത്തിക്കരിഞ്ഞ നിലയിലായിരുന്ന മൃതദേഹങ്ങൾ ദിലം ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. തുടർന്ന് മൃതദേഹങ്ങൾ നാട്ടിലെത്തിക്കാനുള്ള പ്രവർത്തനം തുടങ്ങിയതോടെ സ്പോൺസർ സഹകരിക്കാൻ തയ്യാറായില്ല. മൂന്ന് പേരുടെയും മൃതദേഹങ്ങൾ നാട്ടിലെത്തിക്കുന്നതിനായുള്ള സാമ്പത്തിക ചെലവ് വഹിക്കാനാകില്ലെന്ന നിലപാടിൽ സ്പോൺസർ ഉറച്ചുനിന്നതോടെ ഇന്ത്യൻ എംബസി അദ്ദേഹത്തിനെതിരെ കേസ് ഫയൽ ചെയ്യുകയായിരുന്നു.
ആദ്യം ദിലം കോടതി കൈകാര്യം ചെയ്ത് കേസ് പിന്നീട് റിയാദിലെ ദീര കോടതിയിലേക്ക് മാറ്റി. കോടതി വിധിക്കായി കാത്തുനിൽക്കുകയാണ് ഇന്ത്യൻ എംബസിയും മരിച്ചവരുടെ കുടുംബവും. കേളി കലാസാസ്കാരിക വേദി അൽഖർജ് ജീവകാരുണ്യ വിഭാഗമാണ് മൂന്നു മാസത്തോളമായി ഈ കേസ് കൈകാര്യം ചെയ്യുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം…
Last Updated Sep 10, 2023, 9:28 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]