
ട്വന്റിഫോര്‍ വനിതാ റിപ്പോര്‍ട്ടറെ കയ്യേറ്റം ചെയ്ത സംഭവത്തില്‍ കേസെടുത്ത് പൊലീസ്. കണ്ടാലറിയാവുന്ന 12 പേര്‍ക്കെതിരെയാണ് കേസെടുത്തത്. മട്ടാഞ്ചേരി പൊലീസാണ് കേസെടുത്തത്. കൊച്ചി-തിരുമല ദേവസ്വം അധികൃതരുടെ നേതൃത്വത്തിലായിരുന്നു ആക്രമണം.
മട്ടാഞ്ചേരി ശ്രീ ഷേണായ് ബംഗ്ലാവ് നവീകരണത്തിലെ വീഴ്ച റിപ്പോര്‍ട്ട് ചെയ്തതാണ് പ്രകോപനത്തിന് കാരണം. പ്രാദേശിക ബിജെപി നേതാക്കളാണ് ആക്രമണം നടത്തിയത്. അവിനാഷ് പി, ആനന്ദ് എന്‍ പ്രഭു, വെങ്കിടേഷ് ജി പൈ എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.
വാര്‍ത്താ സംഘത്തെ വാഹനം തടഞ്ഞുനിര്‍ത്തി അസഭ്യം പറയുകയും ചെയ്തു. കൊച്ചി-തിരുമല ദേവസ്വം അധികൃതരുടെ അനാസ്ഥയും വീഴ്ചയും കാരണമാണ് ബംഗ്ലാവ് നശിക്കുന്നതെന്ന് പ്രദേശവാസികള്‍ ഉള്‍പ്പെടെയുള്ളവരുടെ പരാതികള്‍ ഉയര്‍ന്നിരുന്നു. ഈ വര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെയാണ് ആക്രമണം ഉണ്ടായത്.
Story Highlights: Police registers case in attack against Twenty Four news team
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]