
കൊച്ചി- നഗരസഭയില്‍ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസില്‍ ഒരാള്‍ അറസ്റ്റില്‍. ഫോര്‍ട്ട്കൊച്ചി കല്‍വത്തി അനീഷ് (38)നെയാണ് ഞാറയ്ക്കല്‍ പോലീസ് അറസ്റ്റ് ചെയ്തത്. കൊച്ചി ഡെപ്യൂട്ടി മേയറുടെ പി.
എ ആണെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചാണ് ഇയാള്‍ കബളിപ്പിച്ചത്. എടവനക്കാട് സ്വദേശിയ്ക്ക് കൊച്ചി നഗരസഭയില്‍ കണ്ടിജന്റ് സൂപ്പര്‍വൈസറായി ജോലി നല്‍കാമെന്ന് പറഞ്ഞ് 60000 രൂപയാണ് കൈപ്പറ്റിയത്. കബളിക്കപ്പെട്ടതിനെ തുടര്‍ന്ന് മേയര്‍ക്ക് പരാതി നല്‍കുകയായിരുന്നു.
പരാതി പോലീസിന് കൈമാറിയതിനെ തുടര്‍ന്ന് കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. കഴിഞ്ഞ ജൂലൈയിലായിരുന്നു സംഭവം.
കേസ് രജിസ്റ്റര്‍ ചെയ്തതിന് പിന്നാലെ പ്രതി ഒളിവില്‍ പോയതോടെ പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. പാലക്കാട് മണ്ണാര്‍ക്കാട് പോലീസ് സ്റ്റേഷന് പരിധിയില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന ഇയാളെ പ്രത്യേക അന്വേഷണ സംഘമാണ് പിടികൂടിയത്. അന്വേഷണ സംഘത്തില്‍ ഇന്‍സ്പെക്ടര്‍ എ.
എല്‍. യേശുദാസ്, എസ്.
ഐമാരായ വന്ദന കൃഷ്ണന്, സി. ആര്.
രഞ്ജു മോള്, എ. എസ്.
ഐ ടി. എസ്.
ഗിരീഷ്, സി. പി.
ഒമാരായ ആന്റണി ഫ്രെഡി, ഒ. ബി.
സിമില്‍ എന്നിവരാണ് ഉണ്ടായിരുന്നത്. 2023 September 10 Kerala Aneesh cheat ഓണ്‍ലൈന്‍ ഡെസ്ക് title_en: person who cheated money by offering a job in the municipality was arrested …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]