ഫത്തേഹാബാദ്: ഓടിക്കൊണ്ടിരുന്ന സ്കൂട്ടറിനുമേല്‍ കാര്‍ പാഞ്ഞുകയറി. ഇടിയുടെ ആഘാതത്തില്‍ സ്കൂട്ടര്‍ പൂര്‍ണമായി തകര്‍ന്നു. യുവതിയാണ് സ്കൂട്ടര്‍ ഓടിച്ചിരുന്നത്. ഹരിയാനയിലെ ഫത്തേഹാബാദിൽ സംഭവം.
യുവതി ഓടിച്ച സ്കൂട്ടറിനെ കാർ ഇടിച്ചു വീഴ്ത്തുന്ന രംഗം സിസിടിവി ക്യാമറയില്‍ പതിഞ്ഞു. യുവതിയെ ഇടിച്ചിട്ട ശേഷം കാർ ഡ്രൈവർ ഓടി രക്ഷപ്പെട്ടു. സാരമായി പരിക്കേറ്റ യുവതിയുടെ നില ഗുരുതരമാണ്. സമീപവാസികളാണ് പരിക്കേറ്റ യുവതിയെ ആശുപത്രിയിലെത്തിച്ചത്.
യൂ ടേണ്‍ എടുക്കുന്നതിനിടെയാണ് സ്കൂട്ടറിനെ എതിരെ വന്ന കാര്‍ ഇടിച്ചിട്ടത്. പിന്നാലെ കാര്‍ ഓടിച്ചിരുന്നയാള്‍ രക്ഷപ്പെട്ടു. ഓടിപ്പോയ ഡ്രൈവറെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്.
യു ടേണ്‍ എടുക്കുകയായിരുന്ന ടാങ്കറിലേക്ക് പാഞ്ഞുകയറിയ റോള്‍സ് റോയിസ് കത്തിയമര്‍ന്നു
യു ടേണ്‍ എടുക്കുകയായിരുന്ന ടാങ്കര്‍ ലോറിയിലേക്ക് പാഞ്ഞ് കയറി റോള്‍സ് റോയ്സ് കാര്‍ കത്തിയമര്‍ന്ന സംഭവം ഒരാഴ്ച മുന്‍പ് ദില്ലിയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. ടാങ്കര്‍ ലോറിയിലെ ഡ്രൈവറും സഹായിയും കൊല്ലപ്പെട്ടു. ദില്ലി മുംബൈ എക്സ്പ്രസ് വേയിലാണ് അപകടമുണ്ടായത്. 230 കിലോമീറ്റര്‍ വേഗതയിലായിരുന്നു അപകട സമയത്ത് റോള്‍സ് റോയ്സ് കാര്‍ സഞ്ചരിച്ചിരുന്നത്. ഇടിയുടെ ആഘാതത്തില്‍ പൂര്‍ണമായി തകര്‍ന്ന റോള്‍സ് റോയ്സ് കാറിലെ യാത്രക്കാര്‍ക്ക് ഗുരുതര പരിക്കേറ്റ് ചികിത്സയിലാണ്.
റോള്‍സ് റോയ്സ് കാറിന്റെ ഡ്രൈവറുടെ പിഴവാണ് അപകടത്തിന് കാരണമെന്ന് നൂഹ് പൊലീസ് സൂപ്രണ്ട് നരേന്ദ്ര ബിജാര്‍ണിയ പ്രതികരിച്ചു. ഒന്നിന് പുറകെ ഒന്നായി പൊയ്ക്കൊണ്ടിരുന്ന 14 വാഹനങ്ങളുടെ ഇടയില്‍ നിന്ന് പെട്ടന്ന് മുന്നോട്ടേയ്ക്ക് കയറാനുള്ള ശ്രമമാണ് ദുരന്തത്തില്‍ കലാശിച്ചത്. യു ടേണ്‍ എടുക്കാനൊരുങ്ങിയ ടാങ്കര്‍ ലോറിയിലേക്ക് അമിത വേഗത്തിലെത്തിയ റോള്‍സ് റോയിസ് കാര്‍ ഇടിച്ച് കയറുകയായിരുന്നു.
പ്രമുഖ വ്യവസായിയും കൂബര്‍ ഗ്രൂപ്പ് ഡയറക്ടറുമായ വികാസ് മാലു സഞ്ചരിച്ച റോള്‍സ് റോയിസാണ് അപകടത്തിന് ഇടയാക്കിയത്. വികാസ് മാലുവിനും ഒപ്പമുണ്ടായിരുന്നവര്‍ക്കും അപകടത്തില്‍ ഗുരുതര പരിക്കേറ്റിട്ടുണ്ട്. ചൊവ്വാഴ്ച ഉച്ചയോടെയാണ് അപകടമുണ്ടായത്. ഉമ്രിക്ക് സമീപത്ത് വച്ചാണ് അപകടമുണ്ടായത്. അപകടത്തിന് പിന്നാലെ റോള്‍സ് റോയിസിന് തീ പിടിച്ചു. എന്നാല്‍ കാറിലുണ്ടായിരുന്നവരെ പിന്നാലെയുണ്ടായിരുന്ന ബന്ധുക്കളുടെ കാറിലുണ്ടായിരുന്നവര്‍ പുറത്തെടുക്കുകയായിരുന്നു.
ഉത്തര്‍ പ്രദേശ് സ്വദേശികളായ ടാങ്കര്‍ ലോറി ഡ്രാവര്‍ റാം പ്രീതും സഹായി കുല്‍ദീപുമാണ് അപകടത്തില്‍ കൊല്ലപ്പെട്ടത്. ചണ്ഡിഗഡ് സ്വദേശികളായ ദിവ്യ, തബ്സീര്‍, ദില്ലി സ്വദേശിയായ വികാസ് എന്നിവരായിരുന്നു റോള്‍സ് റോയിസിലെ യാത്രക്കാര്‍. ഇവരെ ഗുരുഗ്രാമിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
Last Updated Sep 10, 2023, 5:20 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]