സിംഹങ്ങൾ അസാധാരണമായ പെരുമാറ്റങ്ങൾ പ്രകടിപ്പിക്കുന്നതോ മറ്റ് ജീവികളെ ഭയപ്പെടുത്തുന്നതോ ആയ നിരവധി വീഡിയോകൾ നിങ്ങൾ കണ്ടിട്ടുണ്ടാകും. എന്നിരുന്നാലും, നിങ്ങൾ എപ്പോഴെങ്കിലും ലോകത്തെ സിംഹത്തിന്റെ വീക്ഷണ കോണിൽ നിന്ന് കണ്ടിട്ടുണ്ടോ? അടുത്തിടെ ഇന്റർനെറ്റിൽ വൈറലായ ഒരു വീഡിയോ കാഴ്ചക്കാർക്ക് അത്തരത്തിലൊരു അനുഭവമാണ് പ്രദാനം ചെയ്യുന്നത്. കെനിയയിലാണ് സംഭവം. ഒരു സിംഹം ഗോപ്രോ ക്യാമറ കടിച്ചെടുത്തു കൊണ്ടുപോകുന്നതിനിടയിൽ പതിഞ്ഞ ദൃശ്യങ്ങളാണ് ഇത്.
യുഎഇയിൽ താമസിക്കുന്ന ഈജിപ്തിൽ നിന്നുള്ള 38 -കാരനായ വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫർ അഹമ്മദ് ഗലാലിന്റെ ഗോപ്രോ ക്യാമറ ഉപയോഗിച്ചാണ് ഈ ശ്രദ്ധേയമായ ദൃശ്യങ്ങൾ പകർത്തിയത്. ആഫ്രിക്കയിലെ കെനിയയിലെ മസായി മാര നാഷണൽ റിസർവിൽ ആയിരിക്കുമ്പോൾ അഹമ്മദ് തന്റെ ക്യാമറ സിംഹത്തിന് കടച്ചെടുത്തു കൊണ്ട് പോകാൻ സാധിക്കുന്ന രീതിയിൽ സജ്ജീകരിച്ചാണ് ഇത്തരത്തിൽ ഒരു വീഡിയോ ചിത്രീകരിച്ചത്.
ലാഡ്ബൈബിൾ റിപ്പോർട്ട് ചെയ്തതനുസരിച്ച് അഹമ്മദ്, കെനിയയിൽ ജോലി ചെയ്യുന്ന സമയത്താണ് ഇത്തരത്തിൽ ഒരു സാഹസത്തിന് മുതിർന്നത്. ഒരു യാത്രയ്ക്കിടയിൽ ഏകാകിയായ ഒരു സിംഹത്തെ കാണുകയും സിംഹത്തിന്റെ ദൃശ്യങ്ങൾ പകർത്താനുള്ള സുവർണ്ണ അവസരമായി അതിനെ കണക്കാക്കുകയും ചെയ്തു. സിംഹം ക്യാമറ കണ്ടാൽ എന്താണ് ചെയ്യുന്നത് എന്ന് അറിയുന്നതിനായി അദ്ദേഹം ക്യാമറ ഒരു വടിയിൽ ഉയർത്തി കുത്തി നിർത്തി. ക്യാമറക്കരികിലെത്തിയ സിംഹമാകട്ടെ പിന്നെ മടിച്ചില്ല ക്യാമറയും എടുത്ത് ഒറ്റയോട്ടം. ആ ഓട്ടത്തിനിടയിൽ ക്യാമറയിൽ പതിഞ്ഞ ദൃശ്യങ്ങളാണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലാകുന്നത്.
സിംഹം ക്യാമറ കടിച്ചെടുത്തു കൊണ്ടുപോയതോടെ അഹമ്മദും സംഘവും സിംഹത്തെ പിന്തുടർന്നു. അവർ അനുമാനിച്ചത് പോലെ തന്നെ ക്യാമറയുമായി അല്പസമയം ഓടിയതിനു ശേഷം സിംഹം ക്യാമറ പാതിവഴിയിൽ ഉപേക്ഷിച്ചു. ക്യാമറയ്ക്ക് ചെറിയ കേടുപാടുകൾ മാത്രമേ സംഭവിച്ചിട്ടുള്ളൂ എന്നും കാര്യമായ തകരാറുകൾ ഒന്നും സംഭവിച്ചിട്ടില്ല എന്നുമാണ് അഹമ്മദ് പറയുന്നത്.