
സതാംപ്ടണ്: ന്യൂസിലന്‍ഡിനെതിരെ രണ്ടാം ഏകദിനത്തില്‍ മോശം തുടക്കമാണ് ഇംഗ്ലണ്ടിന് ലഭിച്ചത്. 12.1 ഓവറില്‍ അഞ്ചിന് 55 എന്ന നിലയിലേക്ക് തകര്‍ന്നടിഞ്ഞിരുന്നു ഇംഗ്ലണ്ട്. ഇതില്‍ മൂന്ന് വിക്കറ്റും വീഴ്ത്തിയും കിവീസ് പേസര്‍ ട്രന്റ് ബോള്‍ട്ടായിരുന്നു. ജോണി ബെയര്‍സ്റ്റോ (6), ജോ റൂട്ട്് (0), ബെന്‍ സ്റ്റോക്സ് (1) എന്നിവരെയാണ് ബോള്‍ട്ട് പുറത്താക്കിയത്. ഇതില്‍ ബെയര്‍സ്റ്റോ പുറത്തായത് മിച്ചല്‍ സാന്റ്നറുടെ ഒരു തകര്‍പ്പന്‍ ക്യാച്ചിലൂടെയായിരുന്നു.
സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നതും ഈ വീഡിയോയാണ്. ബോള്‍ട്ടിന്റെ പന്ത് ലെഗ് സൈഡിലേക്ക് ഗ്ലാന്‍സ് ചെയ്യാന്‍ ശ്രമിക്കുമ്പോള്‍ എഡ്ജായ പന്ത് സാന്റ്നര്‍ കയ്യിലൊതുക്കുകയായിരുന്നു. ഉയര്‍ന്നുചാടിയ സാന്റ്നര്‍ ഒറ്റകൈ കൊണ്ട് കയ്യിലൊതുക്കി. വീഡിയോ കാണാം…
Meanwhile, Mitchell Santner is witnessed doing some ultimate stuff there. What a catch! 🏏
— Ameer Hamza Asif (@AmeerHamzaAsif)
കൂട്ടതകര്‍ച്ചയില്‍ നിന്ന് ഇംഗ്ലണ്ടിനെ രക്ഷിച്ചത് ബട്ലറുടെ ചെറിയ ഇന്നിംഗ്സായിരുന്നു. എന്നാല്‍ ബ്ടലറെ സാന്റ്നര്‍ ബൗള്‍ഡാക്കി. പിന്നീട് മൊയീന്‍ അലി – ലിവിംഗ്സ്റ്റണ് ക്രീസിലുറച്ചതോടെ ഇംഗ്ലണ്ട് പതിയെ തകര്‍ച്ചയില്‍ നിന്ന് കരയറി. ഇരുവരും 48 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി. മൊയീനെ പുറത്താക്കി ടിം സൗത്തി കിവീസിന് ബ്രേക്ക് ത്രൂ നല്കി. തുടര്‍ന്നെത്തിയത് സാം കറന്. ലിവിംഗ്സറ്റണൊപ്പം 112 റണ്‍സാണ് കറന് ചേര്‍ത്തത്. ഇംഗ്ലണ്ടിന്റെ ഇന്നിംഗ്സില്‍ നട്ടെല്ലായത് ഈ ഇന്നിംഗ്സ് തന്നെയായിരുന്നു.
35 പന്തുകള്‍ നേരിട്ട കറന് രണ്ട് സിക്സും ഒരു ഫോറും നേടി. ഡേവിഡ് വില്ലി (7) ലിവിംഗ്സ്റ്റണൊപ്പം പുറത്താവാതെ നിന്നു. 78 പന്തില്‍ ഒരു സിക്സും ഒമ്പത് ഫോറുമാണ് ലിവിംഗ്സ്റ്റണ് നേടിയത്. ബോള്‍ട്ടിന് പുറമെ ടിം സൗത്തി രണ്ട് വിക്കറ്റ് വീഴ്ത്തി. മിച്ചല്‍ സാന്റ്നര്‍, മാറ്റ് ഹെന്റി എന്നിവര്‍ക്ക് ഓരോ വിക്കറ്റുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]