

അതിജീവിത ജന്മം നല്കിയ കുഞ്ഞ് പ്രതിയുടേതല്ലെന്ന് ഡിഎൻഎ ഫലം; പേരമകളെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയെന്ന കേസില്‍ അഞ്ച് വര്‍ഷത്തെ ജയില്‍വാസത്തിന് ശേഷം അറുപതുകാരനെ വെറുതെവിട്ടു
സ്വന്തം ലേഖിക
മുംബൈ: മുത്തച്ഛൻ പലതവണ ലൈംഗികമായി പീഡിപ്പിച്ചെന്നും ശാരീരികമായി ഉപദ്രവിച്ചെന്നുമുള്ള പേരമകളായ 17-കാരിയുടെ പരാതിയില്‍ അഞ്ചുവര്‍ഷത്തെ ജയില്‍വാസത്തിന് ശേഷം അറുപതുകാരനെ കോടതി വെറുതെവിട്ടു.
ഡി.എൻ.എ. പരിശോധനഫലത്തില്‍ അതിജീവിത ജന്മം നല്കിയ കുഞ്ഞ് പ്രതിയുടേതല്ലെന്ന് തെളിഞ്ഞതോടെയാണ് പ്രത്യേക പോക്സോ കോടതി അറുപതുകാരനെ കേസില്‍ നിന്ന് കുറ്റവിമുക്തനാക്കിയത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |
അതിജീവിത സംരക്ഷിക്കാൻ ആഗ്രഹിക്കുന്ന മറ്റൊരാളുമായി അവര്‍ ശാരീരികബന്ധം പുലര്‍ത്തിയിരുന്നതായി കോടതി പറഞ്ഞു. അതിനാല്‍ കേസില്‍ അതിജീവിത നല്കിയ മൊഴികള്‍ വിശ്വസീനയമല്ലെന്നും അവര്‍ നല്കിയ തെളിവുകള്‍ കേസിലെ മറ്റുതെളിവുകളുമായി പൊരുത്തപ്പെടുന്നതല്ലെന്നും കോടതി വിലയിരുത്തി.
പരാതിക്കാരി ആദ്യം കുറ്റം ആരോപിച്ചിരുന്ന മറ്റൊരാളുടെ ഡി.എൻ.എ. പരിശോധനഫലവും നെഗറ്റീവാണ്.
അറുപതുകാരനായ മുത്തച്ഛൻ പലതവണ ലൈംഗികമായി പീഡിപ്പിച്ചെന്നും ശാരീരികമായി ഉപദ്രവിച്ചെന്നുമായിരുന്നു പേരമകള്‍ ആരോപിച്ചത്.
2018 ജൂണ്‍ 21-ന് പെണ്‍കുട്ടി ബോധരഹിതയായി വീണതോടെയാണ് സംഭവങ്ങളുടെ തുടക്കം. ബോധരഹിതയായ പെണ്‍കുട്ടിയെ മുത്തച്ഛൻ ആശുപത്രിയില്‍ എത്തിച്ച് നടത്തിയ പരിശോധനയിലാണ് ഗര്‍ഭിണിയാണെന്ന് കണ്ടെത്തിയത്. തുടര്‍ന്ന് 2018 ജൂണ്‍ 22-ന് 17-കാരി പെണ്‍കുഞ്ഞിന് ജന്മംനല്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]