
ഷെയ്ൻ നിഗവും നീരജ് മാധവും ആന്റണി വര്‍ഗീസും പ്രധാന വേഷങ്ങളില്‍ എത്തിയ ‘ആര്‍ഡിഎക്സി’ന് മികച്ച പ്രതികരണം. നവാഗതനായ നഹാസ് ഹിദായത്താണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ആദർശ് സുകുമാരനും ഷബാസ് റഷീദുമാണ് തിരക്കഥ എഴുതിയത്. ചിത്രം വിജയമായതിന്റ സന്തോഷവുമായി ഒരു ഫോട്ടോ പങ്കുവെച്ചിരിക്കുകയാണ് ‘ആര്‍ഡിഎക്സി’ലെ നായകൻമാരില് ഒരാളായ ‘ഡോണി’യായി എത്തിയ ആന്റണി വര്‍ഗീസ്.
നഹാസേ.. ഇതല്ലെടാ നമ്മൾ എല്ലാവരും ഒന്നിച്ച് കണ്ട സ്വപ്നം എന്നാണ് ക്യാപ്ഷനായി നടൻ ആന്റണി വര്‍ഗീസ് എഴുതിയിരിക്കുന്നത്. ‘കെജിഎഫ്’, ‘വിക്രം, ‘ബീസ്റ്റ്’ തുടങ്ങിയ ചിത്രങ്ങൾക്ക് സംഘട്ടനം ഒരുക്കിയ അൻപറിവാണ് ‘ആര്‍ഡിഎക്സി’ന്റെ ആക്ഷൻ രംഗങ്ങൾ കൈകാര്യം ചെയ്യുന്നത്. ബാബു ആന്റണി, ലാൽ, ഐമ റോസ്മി സെബാസ്റ്റ്യൻ, മഹിമ നമ്പ്യാർ, മാല പാർവതി എന്നിവരും വേഷമിടുന്നു. ‘ആര്‍ഡിഎക്സി’ല്‍ മികച്ച ആക്ഷൻ രംഗങ്ങളാണെന്നാണ് ചിത്രം കണ്ടവര്‍ അഭിപ്രായപ്പെടുന്നത്.
‘മിന്നൽ മുരളി’ എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിന് പുറമേ ‘ബാംഗ്ലൂർ ഡേയ്സ്’, ‘കാട് പൂക്കുന്ന നേരം’, ‘മുന്തിരിവള്ളികൾ തളിർക്കുമ്പോൾ’, ‘പടയോട്ടം’ തുടങ്ങിയവ മലയാളത്തിന് സമ്മാനിച്ച സോഫിയ പോളിന്റെ ഉടമസ്ഥതയിലുള്ള വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ ബാനറിലാണ് ‘ആര്‍ഡിഎക്സ്’ (‘റോബര്‍ട്ട് ഡോണി സേവ്യര്‍’) നിര്‍മിക്കുന്നത്. പ്രൊഡക്ഷൻ കൺട്രോളർ ജാവേദ് ചെമ്പ്. വീക്കെൻഡ് ബ്ലോക്ക്ബസ്റ്റർ പ്രൊഡക്ഷൻ മാനേജർ റോജി പി കുര്യൻ. സാം സി എസാണ് സംഗീതം.
‘ആര്‍ഡിഎക്സ്’ അന്യഭാഷാ ചിത്രങ്ങളോട് കിടപിടിക്കുന്ന തരത്തിലുള്ള മാസ് ആക്ഷൻ ഡ്രാമയായിരിക്കുമെന്നാണ് പൊതുവെയുള്ള അഭിപ്രായം. മനു മൻജിത്താണ് ചിത്രത്തിന്റെ ഗാനരചന. ഛായാഗ്രഹണം അലക്സ് ജെ പുളിക്കൽ. കോസ്റ്റ്യൂംസ് ധന്യ ബാലകൃഷ്ണൻ, മേക്കപ്പ് റോണക്സ് സേവ്യർ, ആർട്ട് ജോസഫ് നെല്ലിക്കൽ, ഫിനാൻസ് കൺട്രോളർ സൈബൺ സി സൈമൺ, ഡിജിറ്റൽ മാർക്കറ്റിംഗ് അനൂപ് സുന്ദരൻ, പിആർഒ ശബരി എന്നിവരാണ്.
Read More: മാസാകാൻ ശിവണ്ണ, പാൻ ഇന്ത്യൻ ചിത്രം ‘ഗോസ്റ്റ്’ റിലീസിന് തയ്യാറായി
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
Last Updated Sep 10, 2023, 5:15 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]