
ഷാർജ: വിസയില്ലാതെ വഴിയോരത്തു കഴിഞ്ഞിരുന്ന തൃശൂർ അഞ്ചങ്ങാടി സ്വദേശി മുഹ്സിൻ (49) സാമൂഹിക പ്രവർത്തകരുടെ സഹായത്തോടെ നാട്ടിലേക്ക് മടങ്ങി. യുഎഇയിലെ യാബ് ലീഗൽ സർവീസസിന്റെ സിഇഒ സലാം പാപ്പിനിശ്ശേരി, സാമൂഹിക പ്രവർത്തകരായ സിയാഫ് മട്ടാഞ്ചേരി, റഹീമ ഷനീദ്, ദുബായ് കെഎംസിസി പ്രവർത്തകൻ നൗഫൽ, ഷാർജ കെഎംസിസി പ്രവർത്തകർ, അജ്മാൻ ഇൻകാസ് പ്രവർത്തകർ എന്നിവരുടെ ഇടപെടലിനെ തുടർന്നാണ് ഇദ്ദേഹത്തെ നാട്ടിലേക്കയക്കാൻ സാധിച്ചത്.
2023 മാർച്ചില്‍ സന്ദർശക വിസയിൽ ജോലി അന്വേഷിച്ചു എത്തിയ മുഹ്സിന്റെ ബാഗ് മോഷണം പോയതിനെ തുടർന്ന് പാസ്പോർട്ടും മറ്റു രേഖകളും നഷ്ടമാകുകയായിരുന്നു. ഇതോടെ വിസ പുതുക്കുവാനോ ജോലിയിൽ കയറാനോ സാധിച്ചില്ല. വാടക കൊടുക്കാൻ സാധിക്കാത്തതോടെ റൂമിൽ നിന്നും ഇറങ്ങേണ്ടി വന്നു. തുടർന്ന് 4 മാസത്തോളം ഷാർജയിലെ സൗദി മോസ്കിനടുത്തുള്ള പാർക്കിൽ കഴിയുകയായിരുന്ന മുഹ്സിന് സാമൂഹ്യ പ്രവർത്തകർ തുണയാവുകയായിരുന്നു.
വിസയില്ലാതെ തുടർന്നതിനാൽ ഭീമമായ തുക പിഴ വന്ന മുഹ്സിനെ നാട്ടിലേക്ക് എത്തിക്കുന്നതിന് പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് തരപ്പെടുത്തി ഇന്ത്യൻ കോൺസുലേറ്റുമായി ബന്ധപ്പെട്ട് അവീർ എമിഗ്രേഷനിൽ നിന്ന് പിഴ തുക ഒഴിവാക്കി നൽകി ഔട്ട്പാസ് ലഭ്യമാക്കുകയും ടിക്കറ്റ് ഉൾപ്പടെയുള്ള സഹായങ്ങൾ സലാം പാപ്പിനിശ്ശേരിയുടെ ഭാഗത്തു നിന്നും നൽകി കഴിഞ്ഞ ദിവസം ദുബായിൽ നിന്ന് കൊച്ചിയിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ എക്സ്പ്രസിന്റെ വിമാനത്തിൽ നാട്ടിലേക്ക് കയറ്റി വിടുകയായിരുന്നു.
Read Also-
പ്രവാസി മലയാളി നഴ്സ് കെട്ടിടത്തില്‍ നിന്ന് വീണു മരിച്ചു
കുവൈത്ത് സിറ്റി: കുവൈത്തില്‍ മലയാളി നഴ്സിനെ കെട്ടിടത്തില്‍ നിന്ന് വീണു മരിച്ച നിലയില്‍ കണ്ടെത്തി. തിരുവല്ല സ്വദേശിനി ഷീബയാണ് (42) മരിച്ചത്.
20 വര്‍ഷത്തിലേറെയായി ഇവര്‍ കുവൈത്തിലുണ്ട്. സ്വകാര്യ ക്ലിനിക്കില്‍ നഴ്സായിരുന്നു. അബ്ബാസിയയിലെ അപ്സര ബസാറിന് സമീപമുള്ള കെട്ടിടത്തിലാണ് ഇവര്‍ കുടുംബസമേതം താമസിച്ചിരുന്നത്. ഭര്‍ത്താവ് ചങ്ങനാശ്ശേരി സ്വദേശി റെജി. രണ്ടു മക്കളുണ്ട്. മകന് നാട്ടില്‍ എഞ്ചിനീയറിങ് വിദ്യാര്‍ത്ഥിയാണ്. മകള്‍ യുണൈറ്റഡ് ഇന്ത്യന്‍ സ്കൂളില്‍ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിയാണ്.
Last Updated Sep 10, 2023, 5:11 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]