

വൈക്കം വെച്ചൂർ പള്ളിക്ക് സമീപം മുൻ വൈരാഗ്യത്തെ തുർന്ന് യുവാവിനെ വെട്ടി കൊലപ്പെടുത്താൻ ശ്രമം; ഇടയാഴം സ്വദേശി പിടിയിൽ
സ്വന്തം ലേഖിക
വൈക്കം: വെച്ചൂർ പള്ളിയുടെ സമീപം വെച്ച് യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു.
വൈക്കം, ഇടയാഴം മുച്ചൂർക്കാവ് ഭാഗത്ത് അനുഷാ വീട്ടിൽ അർജുൻ (20) നെയാണ് വൈക്കം പോലീസ് അറസ്റ്റ് ചെയ്തത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇയാൾ കഴിഞ്ഞ ദിവസം രാത്രി 9 മണിയോടുകൂടി വെച്ചൂർ പള്ളിക്ക് സമീപം വച്ച് കുമരകം സ്വദേശിയായ യുവാവിനെ വാക്കത്തി കൊണ്ട് വെട്ടി കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു.
അർജുനന് യുവാവിനോട് മുൻ വൈരാഗ്യം നിലനിന്നിരുന്നു. ഇതിന്റെ തുടർച്ചയെന്നോണമാണ് ഇയാൾ യുവാവിനെ ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിച്ചത്. തുടർന്ന് ഇയാൾ സംഭവസ്ഥലത്തുനിന്ന് കടന്നു കളയുകയും ചെയ്തു.
പരാതിയെ തുടർന്ന് വൈക്കം പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ശാസ്ത്രീയമായ പരിശോധനയിലൂടെ ഇയാളെ കണ്ടെത്തി സാഹസികമായി പിടികൂടുകയായിരുന്നു.
വൈക്കം സ്റ്റേഷൻ എസ്.എച്ച്.ഓ രാജേന്ദ്രൻ നായർ, എസ്.ഐ വിജയപ്രസാദ്, സി.പി.ഓ പ്രവീണോ എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. അർജുനന് വൈക്കം സ്റ്റേഷനിൽ കെ.എസ്.ഇ.ബി ലൈൻമാനെ ആക്രമിച്ച കേസ് ഉൾപ്പെടെ ക്രിമിനൽ കേസുകൾ നിലവിലുണ്ട്. ഇയാളെ കോടതിയിൽ ഹാജരാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]