
റിയാദ്: മൂന്നു മാസം മുമ്പ് കണ്ടയ്നർ കത്തി മരിച്ച മൂന്ന് ഇന്ത്യക്കാരുടെ മൃതദേഹങ്ങൾ നിയമകുരുക്കിൽ പെട്ടത് കാരണം ഇനിയും നാട്ടിലെത്തിക്കാനായില്ല. റിയാദ് പ്രവിശ്യയിൽ ദിലം മേഖലയിലെ ദുബയ്യയിൽ കൃഷി ജോലി ചെയ്തിരുന്ന ഉത്തർപ്രദേശ് സ്വദേശിയായ ഫർഹാൻ അലി (32), ബിഹാർ സ്വദേശികളായ സണ്ണി കുമാർ (26), അൻസാരി മുംതാസ് (30) എന്നിവരാണ് അവർ താമസിച്ചിരുന്ന പോർട്ടബിൾ കണ്ടയ്നറിന് തീപിടിച്ച് വെന്ത് മരിച്ചത്.
രാത്രിയിലുണ്ടായ തീപിടുത്തമായതിനാൽ ഉറക്കത്തിലായിരുന്ന തൊഴിലാളികൾക്ക് രക്ഷപ്പെടാനായില്ല. തിരിച്ചറിയാനാവാത്ത വിധം പൂർണമായും കത്തിക്കരിഞ്ഞ നിലയിലായിരുന്ന മൃതദേഹങ്ങൾ ദിലം ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. തുടർന്ന് മൃതദേഹങ്ങൾ നാട്ടിലെത്തിക്കാനുള്ള പ്രവർത്തനം തുടങ്ങിയതോടെ സ്പോൺസർ സഹകരിക്കാൻ തയ്യാറായില്ല. മൂന്ന് പേരുടെയും മൃതദേഹങ്ങൾ നാട്ടിലെത്തിക്കുന്നതിനായുള്ള സാമ്പത്തിക ചെലവ് വഹിക്കാനാകില്ലെന്ന നിലപാടിൽ സ്പോൺസർ ഉറച്ചുനിന്നതോടെ ഇന്ത്യൻ എംബസി അദ്ദേഹത്തിനെതിരെ കേസ് ഫയൽ ചെയ്യുകയായിരുന്നു.
ആദ്യം ദിലം കോടതി കൈകാര്യം ചെയ്ത് കേസ് പിന്നീട് റിയാദിലെ ദീര കോടതിയിലേക്ക് മാറ്റി. കോടതി വിധിക്കായി കാത്തുനിൽക്കുകയാണ് ഇന്ത്യൻ എംബസിയും മരിച്ചവരുടെ കുടുംബവും. കേളി കലാസാസ്കാരിക വേദി അൽഖർജ് ജീവകാരുണ്യ വിഭാഗമാണ് മൂന്നു മാസത്തോളമായി ഈ കേസ് കൈകാര്യം ചെയ്യുന്നത്.
Read Also- തൊഴിൽ ചൂഷണ പരാതി കൊടുത്ത് പ്രവാസികള്‍; വൈദ്യുതിയും വെള്ളവും നിഷേധിച്ചു പ്രതികാര നടപടി
സുഹൃത്തുക്കള്‍ക്കൊപ്പം ഫുട്ബോള്‍ കളിച്ച് വിശ്രമിക്കുന്നതിനിടെ പ്രവാസി മലയാളി മരിച്ചു
ദോഹ: പ്രവാസി മലയാളി ഖത്തറില്‍ മരിച്ചു. രണ്ടു മാസം മുമ്പ് ഖത്തറിലെത്തിയ മലപ്പുറം വേങ്ങര പാക്കടപ്പുറായ സ്വദേശി വലിയാക്കത്തൊടി നൗഫല്‍ ഹുദവി (35) ആണ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചത്.
വ്യാഴാഴ്ച രാത്രിയില്‍ കൂട്ടുകാര്‍ക്കൊപ്പം ഫുട്ബോള്‍ കളിച്ച് വിശ്രമിക്കുകയായിരുന്നു. ഇതിനിടെ ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ടു. ഇതിന് പിന്നാലെ മരണം സംഭവിച്ചു. ദോഹയിലെ സ്വകാര്യ ടൈപ്പിങ് സെന്ററിലെ ജീവനക്കാരനായിരുന്നു. രണ്ടു ദിവസം മുമ്പ് ഇദ്ദേഹത്തിന്റെ ഭാര്യ മൂന്നാമത്തെ കുഞ്ഞിന് ജന്മം നല്‍കിയിരുന്നു. നേരത്തെ ചെമ്മാട് ദാറുല്‍ ഹുദ, സബീലുല്‍ ഹിദായ, ചാമക്കാല നഹ്ജു റശാദ്, ഗ്രേസ് വാലി, ചെറുവണ്ണൂര്‍ അല്‍ അന്വാര് അക്കാദമി എന്നിവിടങ്ങളില്‍ അധ്യാപകനായിരുന്നു. പിതാവ്: വലിയാക്കത്തൊടി അഹമ്മദ് മുസല്യാര്‍, മാതാവ്: ആയിശ, ഭാര്യ: കൊടലിട സീനത്ത്, മക്കള്‍: മുഹമ്മദ് ഹനൂന്‍, മുഹമ്മദ് ഹഫിയ്യ്, രണ്ടു ദിവസം പ്രായമായ ആണ്‍കുഞ്ഞ്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം…
Last Updated Sep 10, 2023, 5:09 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]