

ഏഴ് പകലും ആറ് രാത്രിയും ഹോസ്പിറ്റലില്‍; ജോലിക്ക് ഇടയില്‍ വീണ് കാലോ നടുവോ ഒടിഞ്ഞാലും സന്തോഷമേ ഉള്ളൂ ; വാർത്തകൾ പങ്കുവയ്ക്കുന്നതിനിടെ വാഹനത്തില്‍ നിന്നും വീണു പരിക്കേറ്റ മനോരമ ന്യൂസ് റീഡർ അയ്യപ്പദാസ് സോഷ്യൽ മീഡിയയിൽ ആരോഗ്യവിവരം പങ്കുവച്ചു
സ്വന്തം ലേഖകൻ
ഏഴ് പകലും ആറ് രാത്രിയും ചേര്‍ന്ന കോട്ടയം ഹോസ്പിറ്റല്‍ ദിവസങ്ങള്‍ കഴിഞ്ഞെന്ന് മാധ്യമ പ്രവര്ത്തകൻ അയ്യപ്പദാസ്. പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ പങ്കുവയ്ക്കുന്നതിനിടയില്‍ വാഹനത്തില്‍ നിന്നും വീണു പരിക്കേറ്റതിനെ തുടർന്നാണ് അയ്യപ്പദാസിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
ജോലിക്ക് ഇടയില്‍ വീണ് കാലോ നടുവോ ഒടിഞ്ഞാലും സന്തോഷമേ ഉള്ളൂ എന്ന പോസ്റ്റുകള്‍ പ്രചരിച്ചതില്‍ പ്രശ്നമില്ലെന്നും അയ്യപ്പദാസ് സോഷ്യല്‍ മീഡിയ പോസ്റ്റില്‍ പറഞ്ഞു.അയ്യപ്പദാസ് ആശുപത്രിയില്‍ നിന്നും തിരികെ വീട്ടിലെത്തി.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
കുറിപ്പിന്റെ പൂര്‍ണ്ണ രൂപം
ഏഴ് പകലും ആറ് രാത്രിയും ചേര്‍ന്ന കോട്ടയം ഹോസ്പിറ്റല്‍ days ന് ശേഷം വീട്ടില്‍ എത്തി. കഴുത്തിന് കോളര്‍ ഉണ്ട്. കുറച്ചുനാള്‍ കൂടി വിശ്രമം വേണം.റോഡില്‍ തലയടിച്ചുള്ള, എന്തും സംഭവിക്കാവുന്ന വീഴ്ച. ദൈവം കാത്തു എന്നെ കരുതുന്നുള്ളു. ഹൃദയം കൊണ്ട് കൂടെ നില്ക്കുന്നവരുടെ, എന്നെ അറിയുന്നതും എനിക്ക് അറിയുന്നതും അറിയാത്തതുമായ നൂറു കണക്കിന് പേരുടെ പ്രാര്‍ത്ഥനകള്‍ സ്നേഹത്തോടെ ഓര്‍ക്കുന്നു. എന്നും ആ സ്നേഹം തിരിച്ച് ഉണ്ടാകും. ഒരുപാട് പേരുടെ calls എടുത്തിട്ടില്ല, ക്ഷമിക്കുക.
ആശുപത്രിയിലേക്ക് അതിവേഗം എത്തിച്ച കൂട്ടുകാര്‍ക്ക്, ഓടിയെത്തിയ പ്രിയപ്പെട്ടവര്‍ക്ക്, ആദ്യം എത്തിയ Base ഹോസ്പിറ്റല്‍, പിന്നാലെ ഇത്ര നാള് കഴിഞ്ഞ കാരിത്താസ് ആശുപത്രിയിലെ ഡോക്ടര്‍മാര്‍, നഴ്സുമാര്‍, മറ്റ് ജീവനക്കാര്‍, ഡയറക്ടര്‍ അച്ചൻ തുടങ്ങി എല്ലാവര്ക്കും ഹൃദയംകൊണ്ട് നന്ദി.
അയ്യപ്പദാസ് ജോലിക്ക് ഇടയില്‍ വീണ് കാലോ നടുവോ ഒടിഞ്ഞാലും സന്തോഷമേ ഉള്ളൂ എന്നത് അടക്കം പോസ്റ്റുകളും കണ്ടൂ. പരാതിയില്ല.
ഒപ്പമുള്ളവരോട് വീണ്ടും.
നിറയെ സ്നേഹം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]