
ന്യൂഡൽഹി∙
മണ്ണിൽനിന്ന് ഇന്ത്യയ്ക്കെതിരെ ആണവ ഭീഷണിയുയർത്തിയ പാക്ക് സൈനിക മേധാവി ഫീൽഡ് മാർഷൽ അസിം മുനീറിനെ ശക്തമായി വിമർശിച്ച് ഇന്ത്യ. ആണവ പോർവിളിയെന്നത്
വിൽപനച്ചരക്കാണെന്ന് വിദേശകാര്യ വക്താവ് പ്രസ്താവനയിൽ അറിയിച്ചു.
‘‘ഒരു സൗഹൃദരാജ്യത്തിന്റെ മണ്ണിൽനിന്ന് അത്തരമൊരു പരാമർശങ്ങൾ വന്നത് ദൗർഭാഗ്യകരമാണ്.
നിരുത്തരവാദിത്തം ജന്മസിദ്ധമാണെന്നു ഈ പരാമർശങ്ങളിൽനിന്ന് രാജ്യാന്തര സമൂഹത്തിനു മനസ്സിലാകും. സൈന്യത്തിന് ഭീകരരുമായി അടുത്ത ബന്ധമുണ്ടെന്നത് പരിഗണിക്കുമ്പോൾ, ആണവായുധങ്ങളുടെ മേലുള്ള നിയന്ത്രണത്തിൽ പാക്കിസ്ഥാന്റെ സത്യസന്ധത എത്രത്തോളമുണ്ടെന്നത് ആശങ്കാജനകമാണ്.’’ – ഇന്ത്യ വ്യക്തമാക്കി.
പാക്കിസ്ഥാൻ നിരുത്തരവാദ രാജ്യം
പാക്കിസ്ഥാൻ നിരുത്തരവാദ രാജ്യമാണെന്നാണ് യുഎസ് മണ്ണിൽനിന്നുള്ള അസിം മുനീറിന്റെ ആണവ ഭീഷണി പ്രസ്താവനയിൽനിന്നു വ്യക്തമാകുന്നതെന്ന് കേന്ദ്രസർക്കാർ വൃത്തങ്ങളും പ്രതികരിച്ചു.
അവരുടെ കൈവശമുള്ള ആണവായുധങ്ങൾ പാക്ക് സൈന്യത്തിന്റെയല്ലാതെ മറ്റാരുടെയെങ്കിലും കൈയിൽ വന്നാൽ അത് അത്യന്തം അപകടകരമാണ്. ആ രാജ്യത്ത് ജനാധിപത്യം നിലനിൽക്കുന്നില്ലെന്നതിന്റെ ലക്ഷണമാണ് ഇത്തരം പരാമർശമെന്നും
വൃത്തങ്ങളെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തു.
ഫ്ലോറിഡയിലെ ടാംപയിൽ ഒരു ചടങ്ങിൽ പങ്കെടുത്താണ് പരസ്യമായി ആണവയുദ്ധത്തെക്കുറിച്ച് അസിം മുനീർ സംസാരിച്ചത്.
യുഎസിന്റെ മണ്ണിൽനിന്ന് മറ്റൊരു രാജ്യത്തിനുനേർക്ക് ആണവഭീഷണിയുയർത്തുന്നത് ആദ്യമായാണെന്നാണ് റിപ്പോർട്ടുകൾ. ടാംപയുടെ ഓണററി കോൺസൽ ആയി പ്രവർത്തിക്കുന്ന വ്യവസായി അദ്നൻ അസദ് ഒരുക്കിയ അത്താഴ വിരുന്നിലായിരുന്നു അസിം മുനീറിന്റെ പരാമർശം.
‘‘ഞങ്ങൾ ഒരു ആണവരാജ്യമാണ്.
ഞങ്ങൾ ഇല്ലാതാകുമെന്നു തോന്നിയാൽ ലോകത്തിന്റെ പകുതിയും ഞങ്ങൾക്കൊപ്പം കൊണ്ടുപോകും’’ – അസിം മുനീർ പറഞ്ഞത് ഇങ്ങനെയാണ്. എന്നൊക്കെ യുഎസ് ഭരണകൂടം പാക്ക് സൈന്യത്തെ പിന്തുണച്ചിട്ടുണ്ടോ അന്നൊക്കെ പാക്ക് സൈനികമേധാവിയുടെ പരാമർശം ഇങ്ങനെയായിരുന്നുവെന്നും അവരുടെ യഥാർഥ സ്വഭാവം പുറത്തുവരുന്നതാണെന്നും പിടിഐ റിപ്പോർട്ടിൽ പറയുന്നു.
യുഎസ് അവർക്കു നൽകുന്ന സ്വീകരണത്തിന്റെ ബാക്കിയായി പാക്കിസ്ഥാനിൽ അട്ടിമറി ഉണ്ടായേക്കാം. ഫീൽഡ്മാർഷൽ അടുത്ത പ്രസിഡന്റ് ആയേക്കാമെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]