
തിരുവനന്തപുരം: തിരുവനന്തപുരത്ത് നിന്ന് ഡൽഹിയിലേക്ക് പറന്ന എയർ ഇന്ത്യ 2455 വിമാനം ചെന്നൈയിൽ അടിയന്തര ലാൻഡിംഗ് നടത്തിയതിൽ വിശദീകരണവുമായി എയർ ഇന്ത്യ. റൺവേയിൽ മറ്റൊരു വിമാനം ഉണ്ടായിരുന്നില്ലെന്നും സംഭവിച്ചത് ഗോ എറൗണ്ട് എന്നും എയർ ഇന്ത്യ വിശദീകരിച്ചു.
ഇത്തരം സാഹചര്യങ്ങൾ നേരിടാൻ പൈലറ്റുമാർ സജ്ജരാണ്. റൺവേയിൽ മറ്റൊരു വിമാനം ഉണ്ടായിരുന്നെന്ന വാദവും എയർ ഇന്ത്യ തള്ളി. ചെന്നൈ എറ്റിഎസ് നിർദേശിച്ചതിനാലാണ് വീണ്ടും വിമാനം ഉയർത്തിയത്.
റൺവേയിൽ മറ്റൊരു വിമാനം കാരണം ലാൻഡിംഗ് ശ്രമം അവസാന നിമിഷം ഉപേക്ഷിച്ചെന്ന് വിമാനത്തിലെ ജീവനക്കാർ അറിയിച്ചെന്നാണ് എംപിമാർ പറഞ്ഞത്. 5 എംപിമാർ ഉൾപ്പെടെ 160 യാത്രക്കാരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്.
ചെന്നൈയിലാണ് അടിയന്തര ലാന്റിംഗ് നടത്തിയത്. തുടർന്ന് യാത്രക്കാരെ മറ്റൊരു വിമാനത്തിൽ ദില്ലിയിൽ എത്തിച്ചു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]