
ഫ്ലോറിഡ∙ ഇന്ത്യയ്ക്കെതിരെ ആണവ ഭീഷണിയുമായി പാക്ക് സൈനിക മേധാവി
. തങ്ങളുടെ നിലനിൽപ്പിന് ഭീഷണി നേരിടുകയാണെങ്കിൽ ഇന്ത്യയെ ആണവയുദ്ധത്തിലേക്ക് തള്ളിവിടാൻ മടിക്കില്ലെന്നായിരുന്നു അസിം മുനീറിന്റെ പ്രതികരണം.
ഫ്ലോറിഡയിൽ നടന്ന അത്താഴവിരുന്നിൽ സംസാരിക്കവേയാണ് അസിം മുനീറിന്റെ പ്രതികരണം.
‘‘ഞങ്ങൾ ഒരു ആണവ രാഷ്ട്രമാണ്. ഞങ്ങൾ ഇല്ലാതാകുമെന്നു തോന്നിയാൽ, ലോകത്തിന്റെ പകുതി ഭാഗത്തെയും ഞങ്ങൾ കൂടെ കൊണ്ടുപോകും’’– അസിം മുനീർ പറഞ്ഞു.
യുനൈറ്റഡ് സ്റ്റേറ്റ്സ് സെൻട്രൽ കമാൻഡിന്റെ സ്ഥാനമൊഴിയുന്ന കമാൻഡർ ജനറൽ മൈക്കിൾ കുറില്ലയുടെ വിരമിക്കൽ ചടങ്ങിൽ പങ്കെടുക്കാൻ യുഎസിൽ എത്തിയതായിരുന്നു അസിം മുനീർ.
സിന്ധു നദീജല കരാർ താൽക്കാലികമായി റദ്ദാക്കാനുള്ള ഇന്ത്യയുടെ തീരുമാനം പാകിസ്ഥാനിലെ 250 മില്യൻ ജനങ്ങളെ അപകടത്തിലാക്കിയേക്കാം എന്നും അസിം മുനീർ പറഞ്ഞു. ‘‘ഇന്ത്യ ഒരു അണക്കെട്ട് നിർമിക്കാൻ ഞങ്ങൾ കാത്തിരിക്കും.
അതു നിർമിച്ച് കഴിയുമ്പോൾ 10 മിസൈൽ ഉപയോഗിച്ച് ഞങ്ങൾ അത് തകർക്കും. സിന്ധു നദി ഇന്ത്യക്കാരുടെ കുടുംബസ്വത്തല്ല.
ഞങ്ങൾക്ക് മിസൈലുകൾക്ക് കുറവില്ല’’– അസിം മുനീർ പറഞ്ഞു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]