
ചെന്നൈ∙ എയർ ഇന്ത്യ വിമാനം ചെന്നൈയിൽ അടിയന്തര ലാൻഡിങ് നടത്തിയതിനെക്കുറിച്ച് പ്രതികരിച്ച് വിമാനത്തിലെ യാത്രക്കാരനായ യുഡിഎഫ് കൺവീനർ
എംപി. ചെന്നൈയിൽ നിന്ന് ഡൽഹിയിലേക്ക് പോകാൻ എയർ ഇന്ത്യ ഏർപ്പെടുത്തിയ പകരം വിമാനത്തിൽ കയറിയ ശേഷം മനോരമ ഓൺലൈനിനോട് ടെലിഫോണിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
” രക്ഷപ്പെട്ടത് മഹാഭാഗ്യത്തിനാണ്. ഞാൻ, കെ.സി.വേണുഗോപാൽ, കൊടിക്കുന്നിൽ സുരേഷ്, കെ.
രാധാകൃഷ്ണൻ, തിരുനെൽവേലി എംപി റോബർട്ട് ബ്രൂസ് എന്നിവർ വിമാനത്തിൽ ഉണ്ടായിരുന്നു. ഇന്നു നടക്കുന്ന പാർലമെന്റ് സമ്മേളനത്തിൽ പങ്കെടുക്കാൻ ആണു ഞങ്ങൾ ഡൽഹിയിലേക്കു പുറപ്പെട്ടത്.
വിമാനത്തിൽ ആകെ 160 യാത്രക്കാരാണ് ഉണ്ടായിരുന്നത്. രാത്രി 7.20ന് ആയിരുന്നു വിമാനം പുറപ്പെടേണ്ടിയിരുന്നത്.
എന്നാൽ അര മണിക്കൂർ വൈകി 7.50ന് ആണ് വിമാനം പുറപ്പെട്ടത്.
ഒരു മണിക്കൂർ കഴിഞ്ഞപ്പോൾ വിമാനത്തിന് സാങ്കേതിക പ്രശ്നങ്ങൾ ഉണ്ടെന്ന് പൈലറ്റ് അനൗൺസ്മെന്റ് ചെയ്തു. ചെന്നൈയിൽ അടിയന്തര ലാൻഡിങ്ങിനുള്ള ശ്രമം തുടങ്ങി.
രണ്ടു മണിക്കൂറോളമാണ് വിമാനം ആകാശത്തു വട്ടമിട്ട് പറന്നത്. യാത്രക്കാരാകെ പരിഭ്രാന്തരായിരുന്നു.
ചിലർ ആശങ്ക പങ്കുവയ്ക്കുകയും പ്രാർഥിക്കുകയും ചെയ്തു. ഇടയ്ക്കിടെ പൈലറ്റ് അറിയിപ്പുകൾ തരുന്നുണ്ടായിരുന്നു.
ഇന്ധനം കത്തിച്ചു തീർക്കാനുള്ള ശ്രമം അവസാനഘട്ടത്തിൽ എത്തിയപ്പോൾ വിമാനം ലാൻഡ് ചെയ്യാനുള്ള ശ്രമം തുടങ്ങി.
ഈ സമയത്തായിരുന്നു അടുത്ത പ്രതിസന്ധി. റൺവേയിൽ മറ്റൊരു വിമാനം ഉണ്ടായിരുന്നത് കാരണം ഞങ്ങൾ സഞ്ചരിച്ച വിമാനത്തിന് ലാൻഡ് ചെയ്യാൻ കഴിയാത്ത സ്ഥിതിയുണ്ടായി.
ഇതോടെ പലർക്കും ഭയമായി. ധാരാളം സ്ത്രീകളും കുട്ടികളും വിമാനത്തിൽ ഉണ്ടായിരുന്നു.
അര മണിക്കൂർ വീണ്ടും ആകാശത്തു പറന്ന ശേഷമാണു വിമാനം ലാൻഡ് ചെയ്യാൻ സാധിച്ചത്.
റഡാറിലെ തകരാർ എന്നാണു പറയുന്നത്. എന്തായാലും വിശദ അന്വേഷണം വേണം.
ഗുരുതര സുരക്ഷാ വീഴ്ചയാണ് ഉണ്ടായത്. ഞങ്ങൾ സഞ്ചരിച്ച വിമാനത്തിൽ പരിശോധന നടത്തുന്നു എന്നാണ് പറഞ്ഞത്.
വലിയ അപകടത്തിൽ നിന്ന് കരകയറിയാണ് ഞങ്ങൾ എല്ലാം പകരം വിമാനത്തിൽ കയറി ഇരിക്കുന്നത്. റൺവേയിൽ ഉണ്ടായിരുന്ന വിമാനവുമായി കൂട്ടിമുട്ടാത്തത് തന്നെ ഭാഗ്യമാണ്.
പൈലറ്റായ ക്യാപ്റ്റൻ വെങ്കിടേഷിന്റെ മികവ് അഭിനന്ദനാർഹമാണ്” – അടൂർ പ്രകാശ് പറഞ്ഞു.
തിരുവനന്തപുരത്തുനിന്ന് ഡൽഹിയിലേക്കു പുറപ്പെട്ട എഐസി2455 വിമാനമാണ് ഞായറാഴ്ച രാത്രി അടിയന്തര ലാൻഡിങ് നടത്തിയത്.
വിമാനത്തിലെ റഡാർ സംവിധാനത്തിലുണ്ടായ സാങ്കേതിക പ്രശ്നം മൂലമായിരുന്നു അടിയന്തര ലാൻഡിങ്. വൈകിട്ട് 7.15നായിരുന്നു വിമാനം തിരുവനന്തപുരത്തു നിന്നും പറന്നുയരേണ്ടിയിരുന്നത്.
എന്നാൽ അരമണിക്കൂറോളം വൈകിയാണു വിമാനം പുറപ്പെട്ടത്.
ഒരു മണിക്കൂര്‍ പറന്ന ശേഷം ചെന്നൈയില്‍ ഇറക്കി. അടിയന്തര ലാൻഡിങ് നടത്താൻ ആദ്യം ശ്രമിക്കവേ റൺവേയിൽ മറ്റൊരു വിമാനം കൂടിയുണ്ടായിരുന്നു.
വീണ്ടും പറന്നുയർന്ന വിമാനം അരമണിക്കൂറിനു ശേഷമാണ് അടിയന്തര ലാൻഡിങ് നടത്തിയത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]