

കൊച്ചിയിൽ ലഹരിമരുന്ന് വേട്ട: വിൽപ്പനയ്ക്ക് എത്തിച്ച എംഡിഎംഎ യുമായി യുവതി ഉൾപ്പടെ 10 അംഗ സംഘം പിടിയിൽ
കൊച്ചി: കാക്കനാട്, കളമശ്ശേരിയിൽ നടത്തിയ പോലീസ് പരിശോധനയിൽ വില്പനയ്ക്കും ഉപയോഗത്തിനുമായി കൈവശം സൂക്ഷിച്ച 22.76 ഗ്രാം എം.ഡി.എം.എ.യുമായി 10 പേരെ പോലീസ് പിടികൂടി.
കാക്കനാട് ഈച്ചമുക്കിലെ ഫ്ലാറ്റിൽ നടത്തിയ പരിശോധനയിൽ ലഹരി ഉപയോഗിച്ചുകൊണ്ടിരുന്ന പാലക്കാട് സ്വദേശികളായ സാദിക്ക് ഷാ (22), സുഹൈൽ, രാഹുൽ (22), ആകാശ് (22), തൃശ്ശൂർ സ്വദേശികളായ അതുൽ കൃഷ്ണ (23), മുഹമ്മദ് റാം ഷേക്ക് (23), നിഖിൽ (24), നിധിൻ (24), റൈഗൽ (18) എന്നിവരെ അറസ്റ്റ് ചെയ്തു.
ഇവരുടെ കൈയിൽനിന്ന് വില്പനയ്ക്കായി കവറുകളിൽ സൂക്ഷിച്ച 13.52 ഗ്രാം എം.ഡി.എം.എ. കണ്ടെടുത്തു. കാക്കനാടും പരിസരത്തും മയക്കുമരുന്ന് വില്പന നടത്തുന്ന സംഘത്തിൽപ്പെട്ടവരാണ് പിടിയിലായത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
സുഹൈൽ, നിധിൻ എന്നിവർ മുൻപും കേസുകളിൽ ഉൾപ്പെട്ടവരാണെന്ന് പോലീസ് വ്യക്തമാക്കി. ഇൻഫോപാർക്ക് പോലീസ് എസ്.ഐ. മാരായ സജീവ്, ബദർ എന്നിവരുടെ നേതൃത്വത്തിലാണ് ഇവരെ പിടികൂടിയത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]