

മുല്ലപ്പെരിയാർ വിഷയത്തിൽ തമിഴ്നാടിന്റെ വാദങ്ങൾ ജയിക്കാനാണ് കേരള സർക്കാർ ആഗ്രഹിക്കുന്നത്, മാറി മാറി വന്ന സർക്കാരുകൾ രാഷ്ട്രീയ നേട്ടത്തിനാണ് മുല്ലപ്പെരിയാറിനെ ഉപയോഗിച്ചത്, ഡാം ഡീകമ്മീഷൻ ചെയ്യണമെന്ന് ആവശ്യപ്പെട്ട് മുല്ലപ്പെരിയാർ ഏകോപന സമിതി ജനകീയ പ്രതിഷേധം നടത്തുമെന്നും ഏകോപന സമിതി ചെയർമാൻ അഡ്വ. റസ്സൽ ജോയ്
ആലുവ: മുല്ലപ്പെരിയാർ വിഷയത്തിൽ കോടതിയിൽ തമിഴ്നാടിന്റെ വാദങ്ങൾ ജയിക്കാനാണ് കേരള സർക്കാർ ആഗ്രഹിക്കുന്നതെന്ന് മുല്ലപ്പെരിയാർ ഏകോപന സമിതി ചെയർമാൻ അഡ്വ. റസ്സൽ ജോയ്.
മുല്ലപ്പെരിയാർ ഏകോപന സമിതി നടത്തുന്ന പ്രക്ഷോഭങ്ങളുടെ തുടക്കമായി ആലുവയിൽ വിവിധ സംഘടനകളുടെ നേതൃത്വത്തിൽ നടത്തിയ യോഗത്തിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. മുല്ലപ്പെരിയാർ ഡാം ഡീകമ്മീഷൻ ചെയ്യണമെന്ന് ആവശ്യപ്പെട്ട് മുല്ലപ്പെരിയാർ ഏകോപന സമിതി ജനകീയ പ്രതിഷേധം നടത്തും.
മാറി മാറി വന്ന സർക്കാരുകൾ രാഷ്ട്രീയ നേട്ടത്തിന് മാത്രമാണ് മുല്ലപ്പെരിയാറിനെ ഉപയോഗിച്ചതെന്നും റസ്സൽ ജോയ് പറഞ്ഞു. മുല്ലപ്പെരിയാർ ഡാം ഡീകമ്മീഷൻ ചെയ്യണമെന്ന് ആവശ്യപ്പെട്ട് മുല്ലപ്പെരിയാർ ഏകോപന സമിതി ജനകീയ പ്രതിഷേധം നടത്തും.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ മുല്ലപ്പെരിയാർ വിഷയത്തിൽ പ്രതിഷേധം ശക്തമാക്കാനാണ് ഏകോപന സമിതിയുടെ തീരുമാനം. ഇതിന്റെ ഭാഗമായി ആഗസ്ത് 15ന് പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കും.
പെരിയാറിന് കുറുകയുള്ള പാലങ്ങളിൽ ജനങ്ങളെ സംഘടിപ്പിച്ച് പ്രതിഷേധം നടത്താനാണ് മുല്ലപ്പെരിയാർ ഏകോപന സമിതി ഒരുങ്ങുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]