‘എടാ മോനെ’! ഈഫല്‍ ടവറിന് മുന്നില്‍ മുണ്ടുടുത്ത് മാസ്സ് ലുക്കില്‍ വെങ്കല മെഡലുമായി ശ്രീജേഷ് ; ചിത്രം ഏറ്റെടുത്ത് സോഷ്യൽ മീഡിയ
പാരീസ് ഒളിംപിക്സിലെ വെങ്കല മെഡല്‍ നേട്ടവുമായി ഇന്ത്യക്ക് അഭിമാനമാകുകയാണ് മലയാളി താരം പി.ആർ ശ്രീജേഷ്. ഇന്ത്യൻ ഹോക്കി ടീമിന്റെ എക്കാലത്തെയും മികച്ച ഗോള്‍ക്കീപ്പറായ താരം ഒളിംപിക്സിന് ശേഷം വിരമിക്കല്‍ പ്രഖ്യാപിച്ചിരുന്നു.
ഇപ്പോഴിതാ പാരീസ് ഒളിംപിക്സിന് തിരശീലവീഴാൻ മണിക്കൂറുകള്‍ മാത്രം ബാക്കിനില്‍ക്കെ ശ്രീജേഷ് പങ്കുവച്ചിരിക്കുന്ന ചിത്രമാണ് ശ്രദ്ധനേടുന്നത്.
പാരീസിലെ ഈഫല്‍ ടവറിന് മുന്നില്‍ നിന്നുള്ള ചിത്രമാണ് താരം പങ്കുവച്ചിരിക്കുന്നത്. മുണ്ടുടുത്ത് മാസ്സ് ലുക്കില്‍ വെങ്കല മെഡലുമായി പോസുചെയ്യുന്ന ഫൊട്ടോയാണ് ശ്രീജേഷ് പങ്കുവച്ചിരിക്കുന്നത്. ശ്രീജേഷ് തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലാണ് ചിത്രം പോസ്റ്റു ചെയ്തത്. ‘ആവേശം’ എന്ന സൂപ്പർഹിറ്റ് ചിത്രത്തിലൂടെ ജനപ്രിയമായ ‘എടാ മോനെ…’ എന്ന ഡയലോഗും താരം ചിത്രത്തിനൊപ്പം ക്യാപ്ഷനായി നല്‍കിയിട്ടുണ്ട്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
നിരവധി ആരാധകരാണ് ശ്രീജേഷിന്റെ പോസ്റ്റില്‍ കമന്റുമായെത്തുന്നത്. ഒളിംപിക്സിന്റെ സമാപനച്ചടങ്ങില്‍ ഇന്ത്യയുടെ പതാകയേന്താൻ ശ്രീജേഷുണ്ടാകുമെന്ന് ഇന്ത്യന്‍ ഒളിംപിക്സ് അസോസിയേഷൻ അറിയിച്ചിട്ടുണ്ട്. ഗുസ്തി താരം മനു ഭാക്കറും ശ്രീജേഷിനൊപ്പമുണ്ടാകും.
ഒളിമ്ബിക്സിലെ ഇന്ത്യയുടെ എല്ലാ മത്സരങ്ങളും അവസാനിച്ചപ്പോള്‍ ഒരു വെള്ളിയും അഞ്ച് വെങ്കല മെഡലുകളും ഉള്‍പ്പടെ ആറ് മെഡലുകളാണ് ഇന്ത്യയുടെ സമ്ബാദ്യം. പാരീസ് ഒളിമ്ബിക്സില്‍ എഴുപത്തിയൊന്നാമതാണ് ഇന്ത്യയുടെ റാങ്ക്. കഴിഞ്ഞ ടോക്കിയോ ഒളിമ്ബിക്സില്‍ നാല്പത്തിയെട്ടാം സ്ഥാനത്തായിരുന്നു ഇന്ത്യ.
ഒളിംപിക്സിന്റെ സമാപനത്തില്‍ ഗംഭീര പരിപാടികളാണ് പാരീസ് ഒരുക്കിയിരിക്കുന്നത്. ഇന്ത്യൻ സമയം തിങ്കളാഴ്ച 12.30 നാണ് സമാപന ചടങ്ങുകള്‍ക്ക് തുടക്കമാകുക. പാരിസിലെ സ്റ്റാഡെ ഡെ ഫ്രാൻസിലാണ് ചടങ്ങുകള്‍ നടക്കുക. രാജ്യങ്ങളുടെ പരേഡിന് ശേഷം ഒളിമ്ബിക്സ് പതാക 2028 ഒളിംപിക്സിന്റെ ആതിഥേയരായ ലോസ് ആഞ്ചലസിന് കൈമാറും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]