

പാലക്കാട്ടു നടന്ന അടിപിടിക്കേസിൽ അറസ്റ്റ് വാറണ്ട്; കോട്ടയത്ത് പോലീസ് ചമഞ്ഞെത്തി ഗൃഹനാഥനിൽ നിന്നു പണം തട്ടാൻ ശ്രമിച്ച തട്ടിപ്പുസംഘത്തിന്റെ നീക്കം പൊളിച്ചത് സമീപവാസിയായ വീട്ടമ്മ, വീട്ടമ്മയുടെ ചോദ്യം ചെയ്യലിൽ വലഞ്ഞ തട്ടിപ്പ് സംഘം തടിതപ്പി
കോട്ടയം: വീട്ടിൽ നേരിട്ടെത്തി അറസ്റ്റ് വാറന്റുണ്ടെന്നു പറഞ്ഞ് ഗൃഹനാഥനിൽ നിന്നു പണം തട്ടാൻ ശ്രമം. പോലീസ് ചമഞ്ഞെത്തിയ തട്ടിപ്പുസംഘത്തിന്റെ നീക്കം പൊളിച്ച് സമീപവാസിയായ വീട്ടമ്മ. പോലീസെന്ന വ്യാജേന വീട്ടിലെത്തിയ രണ്ടംഗ സംഘമാണ് മാങ്ങാനത്തെ വീട്ടിലെത്തി 69 വയസ്സുള്ള ഗൃഹനാഥനിൽനിന്നു പണം തട്ടാൻ ശ്രമിച്ചത്.
കോട്ടയം ഈസ്റ്റ് സ്റ്റേഷനിൽ നിന്നാണെന്നും പാലക്കാട്ടു നടന്ന അടിപിടിക്കേസിൽ ഗൃഹനാഥനെതിരെ കേസുണ്ടെന്നും വാറന്റ് അയച്ചിട്ടും ഇതുവരെ കോടതിയിൽ ഹാജരാകാത്തതിനാൽ അറസ്റ്റ് വാറന്റുമായി എത്തിയതാണെന്നും പറഞ്ഞു.
പാലക്കാട്ട് പോവുക പോലും ചെയ്യാത്ത ഗൃഹനാഥൻ ഇത്തരമൊരു കേസിൽ പ്രതിയല്ലെന്ന് സമീപവാസികളടക്കം പറഞ്ഞു. ഇതോടെ ഗൃഹനാഥന്റെ ആധാർ കാർഡ് കാണിക്കണമെന്നായി തട്ടിപ്പുസംഘം. സമീപവാസിയായ വീട്ടമ്മ തട്ടിപ്പുസംഘത്തോട് കൂടുതൽ വിവരങ്ങൾ ആരാഞ്ഞു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |
ഈസ്റ്റ് സ്റ്റേഷനിൽ തന്റെ ബന്ധുക്കളുണ്ടെന്നും അവരെ അറിയുമോയെന്നും ചോദിച്ചു. ഒപ്പമുള്ളത് പാലക്കാട്ടു നിന്നെത്തിയ പോലീസ് ഉദ്യോഗസ്ഥനാണെന്നും താൻ ചുമതലയേറ്റിട്ടു നാലു ദിവസം മാത്രമേ ആയിട്ടുള്ളൂ എന്നുമായിരുന്നു മറുപടി. തുടർന്ന്, കേസ് പിഴയടച്ചു തീർക്കാമെന്നും വാട്സ്ആപ്പിൽ അക്കൗണ്ട് നമ്പർ അയയ്ക്കാമെന്നും പറഞ്ഞ് രണ്ടംഗസംഘം മടങ്ങി.
പിന്നീട് ഫോണിൽ തട്ടിപ്പു സംഘവുമായി ഗൃഹനാഥൻ സംസാരിച്ചു. തന്റെ ഫോണിൽ വാട്സാപ്പില്ലാത്തിനാൽ സമീപത്തെ വീട്ടമ്മയുടെ വാട്സ്ആപ്പ് നമ്പറിൽ അക്കൗണ്ട് നമ്പർ നൽകാൻ ഗൃഹനാഥൻ പറഞ്ഞു. വീട്ടമ്മ അഭിഭാഷകനുമായി ആലോചിച്ച ശേഷം, കേസ് നമ്പർ വേണമെന്ന് രണ്ടംഗ സംഘത്തോട് ആവശ്യപ്പെട്ടു. തുടർന്ന്, കേസ് എഴുതിത്തള്ളിയെന്നും ഇനി ബുദ്ധിമുട്ട് ഉണ്ടാകില്ലെന്നും മറുപടി നൽകി തട്ടിപ്പുകാർ തടിതപ്പുകയായിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]