
ജോലി അന്വേഷിക്കുകയാണോ…? നിങ്ങളുടെ പ്രദേശത്ത് തന്നെ നല്ല ശമ്പളത്തിൽ ജോലി കിട്ടിയാലോ… കോട്ടയം ഉൾപ്പെടെ വിവിധ ജില്ലകളിൽ നിരവധി ഒഴിവുകൾ; അധ്യാപകർ, ഓഫിസർ, ഹെൽപർ തസ്തികകളിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു, അസ്സൽ സർട്ടിഫിക്കറ്റുകളുമായി ഇപ്പോൾ അപേക്ഷിക്കാം, കൂടുതൽ വിവരങ്ങൾ അറിയാം…
വിവിധ ജില്ലകളിലെ അധ്യാപകർ, ഓഫിസർ, ഹെൽപർ തസ്തികകളിലെ ഒഴിവുകളിലേക്ക് അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ഇപ്പോൾ അപേക്ഷിക്കാം.
കോട്ടയം
കോട്ടയം: വിജയപുരം കോർപറേറ്റ് വിദ്യാഭ്യാസ ഏജൻസിയുടെ കീഴിലെ ഹയർ സെക്കൻഡറി സ്കൂളുകളിൽ ഫിസിക്സ്, ഹിന്ദി ഗസ്റ്റ് അധ്യാപക നിയമനം. അഭിമുഖം ഓഗസ്റ്റ് 27നു 10 മണിക്ക്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |
തിരുവനന്തപുരം
റീജനൽ കാൻസർ സെന്ററിൽ ഇന്റേണൽ ഓഡിറ്റ് ഓഫിസർ തസ്തികയിൽ കരാർ നിയമനം. ഓഗസ്റ്റ് 17 നകം അപേക്ഷിക്കണം. www.rcctvm.gov.in എന്ന വെബ്സൈറ്റ് വഴി അപേക്ഷ സമർപ്പിക്കാം.
തിരുവനന്തപുരം: വെള്ളനാട് അങ്കണവാടിയിൽ വർക്കർ/ഹെൽപർ നിയമനം. ഓഗസ്റ്റ് 16നകം അപേക്ഷിക്കണം. കൂടുതൽ വിവരങ്ങൾക്ക്:- 91889 59652.
അധ്യാപക ഒഴിവ്
എറണാകുളം
കളമശേരി: ഗവ. പോളിടെക്നിക് കോളേജ് കംമ്പ്യൂട്ടർ വിഭാഗത്തിൽ അധ്യാപക ഒഴിവ്. അഭിമുഖം ഓഗസ്റ്റ് 12 ന് 11 മണിക്ക്. കൂടുതൽ വിരങ്ങൾക്ക്:- 0484–2555356.
പെരുമ്പാവൂർ: കൂവപ്പടി ഗവ. പോളിടെക്നിക് കോളേജിൽ കംമ്പ്യൂട്ടർ എൻജിനീയറിങ് വിഭാഗം ലക്ചറർ ഒഴിവ്. അഭിമുഖം ഓഗസ്റ്റ് 12 ന് 10.30 ന്.
കോഴിക്കോട്
എടപ്പെട്ടി: ഗവ. എൽപി സ്കൂളിൽ പാർട് ടൈം അറബിക് അധ്യാപക നിയമനം. അഭിമുഖം 17നു 11 മണിക്ക്. കൂടുതൽ വിവരങ്ങൾക്ക്:- 0493–6208484.
നഴ്സ്
കാരശ്ശേരി: ആശ്വാസ് പാലിയേറ്റീവ് ക്ലിനിക്കിൽ പാലിയേറ്റീവ് രംഗത്ത് പരിചയമുള്ള നഴ്സിനെ ആവശ്യമുണ്ട്. അപേക്ഷ ഓഗസ്റ്റ് 15 വരെ. കൂടുതൽ വിവരങ്ങൾക്ക്:- 85479 63687.
മലപ്പുറം
അധ്യാപകർ
തിരൂർ ടിഎം ഗവ. കോളേജിൽ കൊമേഴ്സ് വിഭാഗത്തില്‍ ഗസ്റ്റ് അധ്യാപക നിയമനം. അഭിമുഖം ഓഗസ്റ്റ് 16 നു 10.30 ന് കോളേജ് ഓഫിസില്‍. കോഴിക്കോട് മേഖലാ കോളേജ് വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറേറ്റിൽ പേര് റജിസ്റ്റർ ചെയ്തിട്ടുള്ളവർക്ക് അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക്:- 0494–2630027. www.tmgctirur.ac.in
കടുങ്ങപുരം: ഗവ. ഹയർ സെക്കന്ററി സ്കൂളിൽ എച്ച് എസ് എസ്ടി (ജൂനിയർ) ഇക്കണോമിക്സ് ഒഴിവിൽ താൽക്കാലിക അധ്യാപക നിയമനം. അഭിമുഖം ഓഗസ്റ്റ് 12 നു 10. 30 ന്.
വേങ്ങര: കുറുക ഗവ. ഹൈസ്കൂളിൽ എച്ച്.എസ്.ടി ഇംഗ്ലിഷ് തസ്തികയില്‍ താൽക്കാലിക നിയമനം. അഭിമുഖം ഓഗസ്റ്റ് 12 നു 11 ന് സ്കൂളില്‍. കൂടുതൽ വിവരങ്ങൾക്ക്:- 96454 57065.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]