

മദ്യപിച്ചെത്തിയ പോലീസുകാരൻ സിപിഎം നേതാവിനെ ക്രൂരമായി മർദ്ദിച്ചു, പേര് ചോദിച്ച് തലങ്ങും വിലങ്ങും അടിക്കുകയും മുഖത്തും തലയ്ക്കും ഇടിച്ചെന്നും പരാതി; തടയാനെത്തിയ പഞ്ചായത്തംഗത്തിനു നേരെയും ഭീഷണി, പോലീസുകാരന്റെ കൂടെയുണ്ടായിരുന്നവരും മർദ്ദിച്ചു; മൂക്കിനും തലയ്ക്കും സാരമായി പരിക്കേറ്റ ഹംസ ചികിത്സയിൽ; ഇയാളുടെ പരാതിയിൽ പോലീസുകാരനും കണ്ടാലറിയാവുന്ന മൂന്നു പേ൪ക്കുമെതിരെ കേസ്
മണ്ണാർക്കാട്: പാലക്കാട് മങ്കരയിൽ പ്രാദേശിക സിപിഎം നേതാവിന് പോലീസുകാരന്റെ ക്രൂര മർദ്ദനം. മങ്കര മുൻ ബ്രാഞ്ച് സെക്രട്ടറിയും നിലവിൽ ബ്രാഞ്ചംഗവുമായ കെ. ഹംസയ്ക്കാണു മർദ്ദനമേറ്റത്. പേരു ചോദിച്ചെത്തിയാണ് അകാരണമായി പോലീസ് ഉദ്യോഗസ്ഥൻ തന്നെ മർദ്ദിച്ചതെന്നാണ് കെ. ഹംസയുടെ പരാതി.
അതേസമയം, ഹംസയുടെ പരാതിയിൽ മങ്കര സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ അജീഷിനെതിരെ കേസെടുത്തു. വെള്ളിയാഴ്ച വൈകീട്ട് ആറുമണിയോടെയായിരുന്നു സംഭവം. മങ്കര വെള്ളറോഡ് സെന്ററിന് സമീപത്തെ പെയിന്റ് കടയിൽ ഇരിക്കുകയായിരുന്ന ഹംസയ്ക്കടുത്തേക്ക് പോലീസുകാരനായ അജീഷെത്തിയത്.
പേര് ചോദിച്ച ശേഷം യാതൊരു പ്രകോപനവുമില്ലാതെ തലങ്ങും വിലങ്ങും അടിക്കുകയായിരുന്നു. മുഖത്തും തലയ്ക്കും ഇടിച്ചെന്നും മദ്യപിച്ചെത്തിയാണ് പോലീസ് ഉദ്യോഗസ്ഥൻ തന്നെ മ൪ദ്ദിച്ചതെന്നും ഹംസ പറഞ്ഞു. അജീഷ് മ൪ദ്ദനം തുടരുന്നതിനിടെ കാറിലുണ്ടായിരുന്ന മറ്റു രണ്ടു പേ൪കൂടി കടയ്ക്കുളളിലേക്ക് ഇരച്ചെത്തി വീണ്ടും അടി തുട൪ന്നുവെന്ന് സിപിഎം ബ്രാഞ്ച് അംഗമായ ഹംസ പറഞ്ഞു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
സംഭവത്തിനു ശേഷം പോലിസുകാരുടെ നേതൃത്വത്തിൽ കേസ് ഒതുക്കി തീ൪ക്കാനും ശ്രമമുണ്ടായതായി ഹംസ ആരോപിച്ചു. മർദ്ദനം തടയാൻ ശ്രമിച്ച മങ്കര പഞ്ചായത്തംഗത്തിനു നേരെയും പോലീസുകാരൻ ഭീഷണി മുഴക്കിയിരുന്നു. താൻ തടയാൻ ശ്രമിച്ചെങ്കിലും പോലീസുകാരൻ വകവെച്ചില്ലെന്ന് പഞ്ചായത്ത് അംഗമായ വിനോദ് പറഞ്ഞു.
മൂക്കിനും തലയ്ക്കും സാരമായി പരിക്കേറ്റ ഹംസ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. അതേസമയം ഹംസയുടെ പരാതിയിൽ അജീഷിനും കണ്ടാലറിയാവുന്ന മൂന്നു പേ൪ക്കുമെതിരെ മങ്കര പോലീസ് കേസെടുത്തു. സ്റ്റേഷൻ ജാമ്യം ലഭിക്കാവുന്ന വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]