
കണ്ണൂർ: മടപ്പള്ളി ഗവ കോളേജ് വിദ്യാർത്ഥി സംഘടനയായ ‘മടപ്പള്ളി ഓർമ്മ’ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒന്നാം ഗഡുവായി 50000 രൂപ കൈമാറി. വയനാട് വിലങ്ങാട് പ്രദേശങ്ങളിലെ ദുരിതബാധിതർക്ക് വേണ്ടി സ്വരൂപിച്ച തുക രജിസ്ട്രേഷൻ വകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന് ആണ് കൈമാറിയത്. ചടങ്ങിൽ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി.പി ദിവ്യ മുഖ്യാതിഥി ആയി.
മടപ്പള്ളി ഓർമ്മ പ്രസിഡണ്ട് വടയക്കണ്ടി നാരായണൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി അഡ്വ. പി കെ മനോജ് കുമാർ, ട്രഷറർ സന്തോഷ് കുറ്റിയിൽ, കോഡിനേറ്റർ ടി ടി മോഹനൻ, വൈസ് പ്രസിഡണ്ട് സന്തോഷ് മുല്ലപ്പള്ളി, പി കെ ബബിത, എം സി സത്യൻ തുടങ്ങിയവർ സംസാരിച്ചു. വരും ദിവസങ്ങളിൽ കൂടുതൽ ഫണ്ട് സ്വരൂമിച്ച് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് കൈമാറാനാണ് സംഘടന ലക്ഷ്യമിടുന്നത്. വയനാടിനാടിനായി സാധ്യമായതെല്ലാം ചെയ്യുമെന്ന് സംഘടനാ ഭാരവാഹികൾ പറഞ്ഞു.
Read More : ‘വേണ്ടിവന്നാൽ തൂക്കിലേറ്റും’; വനിതാ ഡോക്ടറെ ആശുപത്രിയിൽ പീഡിപ്പിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ മമത ബാനർജി
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]