
പ്രണയം എപ്പോൾ, എവിടെ വെച്ച് സംഭവിക്കുമെന്ന് നമുക്ക് പറയാനാവില്ല. അതുപോലെ ഒരു പ്രണയകഥയാണ് ഇത്.
സോഷ്യൽ മീഡിയയിൽ ആളുകളുടെ ഹൃദയം കീഴടക്കുകയാണ് ഇപ്പോൾ ഈ പ്രണയകഥ. ഇതിലെ യുവതി തന്റെ പ്രണയം കണ്ടെത്തിയത് നാനിയായി ജോലി ചെയ്ത വീട്ടിൽ നിന്നാണ്.
ഇളയ സഹോദരങ്ങളെ നോക്കാൻ എത്തിയ യുവതി അവരുടെ ചേട്ടനുമായി പ്രണയത്തിലാവുകയായിരുന്നത്രെ. വിദേശത്ത് ഒരു കുടുംബത്തിൽ ജോലി ചെയ്യാൻ വേണ്ടിയാണ് സ്പെയിനിലെ മല്ലോർക്കയിലേക്ക് ഹന്ന അലൻ പോകുന്നത്.
എന്നാൽ, ആ യാത്ര തന്റെ ജീവിതം ഇങ്ങനെ മാറ്റും എന്ന് അവൾ കരുതിയിരുന്നില്ല. നാനിയായി ജോലി നോക്കുകയായിരുന്ന ഹന്ന ഒരു കണ്ടന്റ് ക്രിയേറ്റർ കൂടിയാണ്.
ഹന്നയെ കുടുംബത്തിലെ കൊച്ചുകുട്ടികളെ പരിപാലിക്കാൻ വേണ്ടിയാണ് വരുത്തിയത്. എന്നാൽ പിന്നീട്, വീട്ടിലെ മൂത്ത മകനായ ജോയുമായി അവൾ പ്രണയത്തിലാവുകയായിരുന്നു.
സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്ത ഹന്നയുടെ പ്രണയകഥ വളരെ പെട്ടെന്നാണ് വൈറലായി മാറിയത്. വീഡിയോയിൽ ഹന്ന ജോയുമായി ജെറ്റ് സ്കീ റൈഡ് ചെയ്യുന്നതാണ് കാണുന്നത്.
വീഡിയോയിൽ എഴുതിയിരിക്കുന്നത്, നാനിയുമായി ജോലി ചെയ്യാൻ സ്പെയിനിലെത്തി എംപ്ലോയറുടെ മകനുമായി പ്രണയത്തിലായി എന്നാണ്. താൻ രണ്ട് വർഷമായി കുടുംബത്തിന് വേണ്ടി ജോലി ചെയ്തു.
ആദ്യത്തെ വർഷം ജോ വീട്ടിലുണ്ടായിരുന്നില്ല. വീട്ടിൽ എത്തിയ ഉടനെ തന്നെ അവനും താനും സുഹൃത്തുക്കളായി എന്നാണ് ഹന്ന പറയുന്നത്.
രാത്രി വൈകി സിനിമ കാണുകയും ചാറ്റ് ചെയ്യുകയും ചെയ്തു. ഇരുവരും സുഹൃത്തുക്കളായി.
പാൽമയിൽ നടന്ന ഒരു വൈൻ ഫെസ്റ്റിവലിൽ പങ്കെടുക്കാൻ പോയതാണ് കാര്യങ്ങൾ പ്രണയത്തിലെത്തിച്ചത്. ഹന്നയും ജോയും സുഹൃത്തുക്കളുമാണ് പോയത്.
കുറച്ച് വൈൻ കഴിച്ച ശേഷം വീട്ടിലേക്ക് മടങ്ങി. ആ രാത്രിയാണ് പ്രണയത്തിലാണ് എന്ന് മനസിലാക്കിത്തന്നത് എന്നും അവൾ പറയുന്നു.
എന്നാൽ, ജോലിയെ ബാധിക്കുമെന്നത് കൊണ്ട് താൻ ആകെ പരിഭ്രാന്തയായിരുന്നു. എന്നാൽ, ജോയുടെ രണ്ടാനമ്മ ഒടുവിൽ ഈ ബന്ധം കണ്ടുപിടിച്ചു.
എല്ലാ പിന്തുണയും ഉണ്ടെന്ന് അറിയിച്ചു. ഇപ്പോൾ തങ്ങൾ പ്രണയത്തിലാണ് എന്നും യുവതി പിന്നീടുള്ള വീഡിയോയിൽ വിശദീകരിച്ചു.
നിരവധിപ്പേരാണ് ഹന്നയുടെ പ്രണയകഥ വിവരിക്കുന്ന വീഡിയോ കണ്ടത്. ചിലരെല്ലാം സിനിമാക്കഥ പോലെയുണ്ട് എന്ന് അഭിപ്രായപ്പെട്ടു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]