
ഇടുക്കി: ദേശീയ പാത നിർമാണ നിരോധനത്തിനെതിരെ ഇടുക്കിയിലെ പഞ്ചായത്തുകളിൽ നാളെ ഹർത്താൽ. വെള്ളത്തൂവൽ, അടിമാലി, പള്ളിവാസൽ പഞ്ചായത്തുകളിലാണ് യുഡിഎഫ് ഹർത്താലിന് ആഹ്വാനം ചെയ്തത്.
അടിമാലി പഞ്ചായത്തിൽ എൽഡിഎഫും ഹർത്താൽ ആചരിക്കും. നേര്യമംഗലം മുതൽ വാളറ വരെ ദേശീയ പാത നിർമാണം നിർത്തിവയ്ക്കാൻ ഹൈക്കോടതി ഇന്ന് ഉത്തരവിട്ടിരുന്നു.
കേന്ദ്ര വനം മന്ത്രാലയത്തിന്റെ അനുമതിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നേര്യമംഗലം – വാളറ ദേശീയപാത നിര്‍മാണം നിര്‍ത്തിവെക്കാന്‍ ഹൈക്കോടതി നിര്‍ദേശം നല്‍കിയത്. റിസര്‍വ് ഫോറസ്റ്റില്‍ നിന്ന് മരം മുറിച്ചത് സംബന്ധിച്ച് അന്വേഷിച്ച് നടപടി സ്വീകരിക്കാന്‍ ചീഫ് സെക്രട്ടറിക്ക് ഹൈക്കോടതി നിര്‍ദേശവും നല്കി.
ദേശീയ പണിമുടക്ക് ദിവസം മാത്രം 250ലേറെ മരങ്ങള്‍ അനുമതിയില്ലാതെ ദേശീയപാത അതോറിറ്റി മുറിച്ചെന്ന് വനം വകുപ്പ് കോടതിയെ അറിയിച്ചു. മരങ്ങള്‍ മുറിക്കാന്‍ ആരാണ് അനുമതി നല്‍കിയതെന്ന് അന്വേഷിക്കാന്‍ കോടതി ഉത്തരവിട്ടു.
അതേസമയം നേര്യമംഗലം- വാളറ ദേശീയപാത നിര്‍മാണത്തില്‍ സര്‍ക്കാര്‍ കോടതിയില്‍ മലക്കം മറിഞ്ഞെന്ന് ഡീന്‍ കുര്യാക്കോസ് എം പി പറഞ്ഞു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]