
കുവൈത്ത് സിറ്റി: കുവൈത്തിൽ ജൂലൈ 16ന് ആരംഭിക്കുന്ന ഉഷ്ണതരംഗ സീസണോടനുബന്ധിച്ച് സൂര്യാഘാതം ഏൽക്കാതിരിക്കാൻ ശ്രദ്ധിക്കണമെന്ന് അറബ് യൂണിയൻ ഫോർ അസ്ട്രോണമി ആൻഡ് സ്പേസ് സയൻസസ് അംഗം ബാദർ അൽ ഒമറ മുന്നറിയിപ്പ് നൽകി. ജെമിനി നക്ഷത്രത്തിന്റെ ഉദയത്തോടെയാണ് ഈ ഉഷ്ണതരംഗം ആരംഭിക്കുന്നത്.
ഈ ചൂടുകാലത്ത് നേരിട്ട് സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കണമെന്നും അദ്ദേഹം നിർദേശിച്ചു. 26 ദിവസം നീണ്ടുനിൽക്കുന്ന ഈ ഉഷ്ണതരംഗം ആഗസ്റ്റ് 11ന് അൽ കുലൈബിൻ നക്ഷത്രം ഉദിക്കുന്നത് വരെ തുടരും.
അതിനുശേഷം താപനില ക്രമേണ കുറഞ്ഞുതുടങ്ങുമെന്നും വേനൽക്കാലം അവസാനിക്കുന്നതുവരെ ഇത് തുടരുമെന്നും അൽ ഒമറ പറഞ്ഞു. ഓഗസ്റ്റ് പകുതിയോടെ ഉഷ്ണതരംഗം കുറയുകയും ഉയർന്ന താപനില ക്രമേണ താഴുകയും ചെയ്യും. ഓഗസ്റ്റ് 24ന് വേനൽക്കാലത്തെ അവസാന നക്ഷത്രമായ സുഹൈലിൽ എത്തും.
സുഹൈൽ നക്ഷത്രം ഉദിക്കുന്നതോടെ താപനില കുറയുകയും രാത്രികാലങ്ങളിൽ തണുപ്പ് അനുഭവപ്പെടാനും ആരംഭിക്കും. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]