
തമിഴകത്ത് മിനിമം ഗ്യാരണ്ടിയുള്ള ഒരു താരമാണ് ശിവകാര്ത്തികേയൻ. ശിവകാര്ത്തികേയൻ നായകനായി 2023ല്‍ പ്രദര്‍ശനത്തിനെത്തിയ ചിത്രമാണ് മാവീരൻ.
മാവീരൻ ഇന്ന് ജപ്പാനില്‍ റിലീസ് ചെയ്യുകയാണ് എന്നതാണ് പുതിയ റിപ്പോര്‍ട്ട്. ശിവകാര്ത്തികേയൻ തന്നെയാണ് ഇക്കാര്യം ഒരു വീഡിയോ സന്ദേശത്തിലൂടെ ആരാധകരെ അറിയിച്ചത്.
മഡോണി അശ്വിനാണ് ചിത്രത്തിന്റെ സംവിധാനം. മഡോണി അശ്വിന്റേത് തന്നെയാണ് തിരക്കഥയും.
വിധു അയ്യണ്ണയാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം. മാവീരൻ പൊളിറ്റിക്കല്‍ ഫാന്റസി ആക്ഷൻ ചിത്രമായിട്ടാണ് എത്തിയത്.
നടൻ ശിവകാര്‍ത്തികേയന്റേതായി ചിത്രീകരണം പുരോഗമിക്കുന്ന ചിത്രം മദ്രാസിയാണ്. എ ആര് മുരുഗദോസ്സാണ് സംവിധാനം.
മലയാളത്തിന്റെ ബിജുമേനോനും കേന്ദ്ര കഥാപാത്രമാകുന്നു. ബിജു മേനോന്റെ കരിയറിലെ ഒൻപതാമത്തെ തമിഴ് ചിത്രമാണിത്.
വിദ്യുത് ജമാൽ, സഞ്ജയ് ദത്ത്,വിക്രാന്ത്, രുക്മിണി വസന്ത് എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങൾ. ഛായാഗ്രാഹണം സുധീപ് ഇളമണ്‍ നിര്‍വഹിക്കുമ്പോള്‍ സംഗീതം അനിരുദ്ധ് രവിചന്ദറും പിആർഒ ആൻഡ് മാർക്കറ്റിങ് കൺസൾട്ടന്റ് പ്രതീഷ് ശേഖർ എന്നിവരാണ്.
തമിഴകത്തിന്റെ ശിവകാര്ത്തികേയൻ നായകനായി ഒടുവില്‍ വന്നതാണ് അമരൻ. അമരൻ 2024ല്‍ സര്‍പ്രൈസ് ഹിറ്റ് ചിത്രമായി മാറിയിരുന്നു.
ശിവകാര്‍ത്തികേയന്റെ അമരൻ ആഗോളതലത്തില്‍ 334 കോടിയോളം നേടിയിരുന്നു. മേജര്‍ മുകുന്ദ് വരദരാജന്റെ ജീവിതം പറഞ്ഞതായിരുന്നു ശിവകാര്‍ത്തികേയന്റെ അമരൻ.
മേജര്‍ മുകുന്ദ് വരദരാജനായിട്ടാണ് ശിവകാര്ത്തികേയൻ ചിത്രത്തില്‍ എത്തിയത്. ഇന്ദു റെബേക്ക വര്‍ഗീസായി ശിവകാര്ത്തികേയൻ ചിത്രത്തില്‍ നായികയായത് സായ് പല്ലവിയും മറ്റ് കഥാപാത്രങ്ങളായി ഭുവൻ അറോറ, രാഹുല്‍ ബോസ്, ലല്ലു, ശ്രീകുമാര്‍, ശ്യാമപ്രസാദ്, ശ്യാം മോഹൻ, ഗീതു കൈലാസം, വികാസ് ബംഗര്‍, മിര്‍ സല്മാൻ എന്നിവരുമുണ്ടായിരുന്നു.
രാജ്കുമാര് പെരിയസ്വാമിയാണ് സംവിധാനം നിര്‍വഹിച്ചത്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]