
ഓപ്പൺ ഹാർട്ട് സർജറിക്ക് ശേഷം തന്റെ ഹൃദയ ശസ്ത്രക്രിയ ചെയ്ത് ഡോക്ടറെ കുറിച്ച് യുവതി എഴുതിയ ഹൃദയസ്പർശിയായ കുറിപ്പ് വൈറൽ. മാസങ്ങളോളം നീണ്ടുനിന്ന ആൻറിബയോട്ടിക്-റെസിസ്റ്റന്റ് എൻഡോകാർഡിറ്റിസ് എന്ന അപൂർവവും ഗുരുതരവുമായ ഹൃദയ അണുബാധയായിരുന്നു അന്നയ്ക്ക് പിടിപെട്ടത്.
2024 സെപ്റ്റംബറിൽ തന്റെ അയോർട്ടിക് വാൽവ് മാറ്റിസ്ഥാപിക്കുന്നതിനായി തുറന്ന ഹൃദയ ശസ്ത്രക്രിയയ്ക്ക് വിധേയയായതായി അന്ന കുറിപ്പിൽ പറയുന്നു. തന്റെ നെഞ്ചിലെ ടാറ്റൂവരെ വളരെ സൂക്ഷ്മമായി തുന്നിച്ചേര്‍ക്കുന്നതില്‍ ഡോക്ടർ ഏറെ പണിപ്പെട്ടെന്നും കുറിച്ച യുവതി, ഓപ്പൺ ഹാർട്ട് സർജറിയ്ക്ക് ശേഷമുള്ള മുറിപ്പാടും അതിനോപ്പമുള്ള ടാറ്റുവിന്റെയും ചിത്രവും കുറിപ്പിനൊപ്പം പങ്കുവച്ചു.
‘എനിക്ക് ഓപ്പൺ ഹാർട്ട് സർജറി നടത്തി. ശസ്ത്രക്രിയയുടെ അവസാനം എന്റെ നെഞ്ചിലെ ടാറ്റൂ വൃത്തിയായി തിരികെ തുന്നിവയ്ക്കാന്‍ എന്റെ സർജൻ കൂടുതൽ സമയം എടുത്തു.
എന്റെ ജീവന് ഞാൻ അദ്ദേഹത്തോട് കടപ്പെട്ടിരിക്കുന്നു.’ അന്ന തന്റെ എക്സ് ഹാന്റിലിലെഴുതി. i had open heart surgery and my surgeon took extra time at the end of surgery to put my chest tattoo back together cleanly https://t.co/j2mIvRDsJ9 pic.twitter.com/5bl83pICZF — anna !!!
🙂 🇵🇸🌸✨🌸🇵🇸 (@frogs4girls) July 6, 2025 ഓപ്പൺ ഹാർട്ട് സർജറിയ്ക്കായി ടാറ്റു പതിച്ച നെഞ്ച് പിളര്‍ന്ന്, പിന്നീട് സുക്ഷ്മമായി തുന്നിചേര്‍ത്ത ശേഷമുള്ള ടാറ്റു വിന്റെ ചിത്രവും യുവതി കുറിപ്പിനോടൊപ്പം പങ്കുവച്ചു. ഒരു അടിയന്തര ജീവന് രക്ഷിക്കൽ ശസ്ത്രക്രിയയായിട്ടും ഡോ.
കീസ് കോർവറിനോട് തന്റെ നെഞ്ചിലെ ടാറ്റൂ കളയാതിരിക്കാന്‍ കഴിയുമോയെന്ന് താന്‍ ചോദിച്ചിരുന്നതായും അത് ഏറെ ശ്രമകരമാണെന്ന് പറഞ്ഞെങ്കിലും അദ്ദേഹം തന്റെ അഭ്യര്‍ത്ഥന കേട്ടെന്നും അന്ന എഴുതി. അന്നയുടെ കുറിപ്പ് വളരെ പെട്ടെന്ന് തന്നെ വൈറലായി.
നിരവധി പേര് ശസ്ത്രത്തിന്റെ വളര്‍ച്ചയെയും രോഗിയോടുള്ള സർജന്റെ അനുകമ്പയെയും അഭിനന്ദിച്ചു. ശസ്ത്രക്രിയ കഴിഞ്ഞ് ഒമ്പത് മാസങ്ങൾക്ക് ശേഷം തന്റെ നെഞ്ചിലെ സർജറിയുടെ വടു പോലും ഏതാണ്ട് മാഞ്ഞെന്നും അന്ന കുറിപ്പിനൊപ്പം എഴുതി.
സര്‍ജന്റെ അര്‍പ്പണബോധത്തെ അഭിനന്ദിച്ച സമൂഹ മാധ്യമ ഉപയോക്താക്കൾ അദ്ദേഹത്തെ നിരവധി പേര്‍ക്ക് ആവശ്യമുണ്ടെന്നും എഴുതി.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]