
മലയാളത്തിൻ്റെ പ്രിയനടൻ മോഹൻലാൽ തൻ്റെ ഫേസ്ബുക്ക് പേജിൽ ഒരു കുറിപ്പ് പങ്കുവെച്ചിരുന്നു. ഇയർ ബാലൻസ് എന്ന ഗുരുതരമായ രോഗാവസ്ഥയെ മരുന്നില്ലാതെ സുഖപ്പെടുത്തുന്ന ഒരു ഡോക്ടറെ കുറിച്ചായിരുന്നു ആ പോസ്റ്റ്.
ചെന്ത്രാപ്പിന്നി സ്വദേശിയായ ഡോ.എം.ആർ രവിയായിരുന്നു പോസ്റ്റിലെ താരം. സമൂഹത്തില്‍ ഇത്തരം മനുഷ്യരാണ് യഥാര്‍ത്ഥ ഹീറോകള്‍.
അതുകൊണ്ടുതന്നെ ഈ ഹീറോയെപ്പറ്റി, അദ്ദേഹത്തിന്റെ പിന്തുണയും സഹായവും രക്ഷയായേക്കാവുന്ന ലക്ഷണക്കണക്കിനാളുകള്‍ക്കു വേണ്ടി പറയണമെന്ന് തോന്നി എന്ന് പറഞ്ഞു കൊണ്ടായിരുന്നു മോഹൻലാൽ പോസ്റ്റ് അവസാനിച്ചതും. മണിക്കുറുകൾക്കുള്ളിൽ തന്നെ പോസ്റ്റ് സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചു.
ഒപ്പം ഡോക്ടർ രവിയുടെ ഫോണിലേക്ക് പരിചിതരും, അപരിചിതരുമായ നിരവധി പേരുടെ ഫോൺ കോളുകൾ ഒഴുകിയെത്തി. ഇയർ ബാലൻസ് രോഗബാധിതരായിരുന്നു വിളിച്ചവരിൽ ഭൂരിഭാഗവും.
കഴിഞ്ഞ എട്ട് വർഷമായി ഈ രംഗത്ത് പ്രശസ്തനാണ് ഡോ.രവി. വർഷങ്ങളോളം ഈ രോഗാവസ്ഥ മൂലം കഷ്ടപ്പെടുന്നവർക്ക് നിമിഷങ്ങൾക്കുള്ളിൽ മരുന്നില്ലാതെ ഡോകടർ അസുഖം മാറ്റിക്കൊടുക്കും.
നിരവധി മരുന്നുകൾ കഴിച്ചിട്ടും രോഗം മാറാതെ നിരാശയിലാഴ്ന്നവരെല്ലാം രവി ഡോക്ടറെ കണ്ട് സന്തോഷത്തോടെ മടങ്ങും. അവരുടെ അസുഖം പൂർണ്ണമായി മാറിയെന്ന് ഡോക്ടറെ വിളിച്ചറിയിക്കും.
ദിനംപ്രതി നിരവധി പേരാണ് ഇത്തരത്തിൽ ഡോക്ടറെ തേടിയെത്തുന്നത്. 2006ൽ വയനാട്ടിൽ നിന്ന് ഡി.എം.ഒ ആയാണ് ഡോ.രവി സർവ്വീസിൽ നിന്നും വിരമിക്കുന്നത്.
എട്ട് വർഷം മുമ്പ് തനിക്ക് അനുഭവപ്പെട്ട ഇയർ ബാലൻസ് പ്രശ്നത്തിന് മറ്റുള്ളവരെപ്പോലെ ഡോ.രവിയും മരുന്ന് കഴിച്ചു.
രണ്ട് ദിവസം കൊണ്ട് പ്രശ്നം പരിഹരിച്ചു. പക്ഷേ പിന്നീട് ഭാര്യക്ക് സമാന അവസ്ഥ വന്നപ്പോഴാണ് ഇതേക്കുറിച്ച് ഡോക്ടർ പഠനം നടത്തുന്നത്.
ഗൂഗിളിൽ നിന്ന് ചില ലളിതമായ വ്യായാമങ്ങൾ ഈ അസുഖത്തിന് ഉപകാരപ്രദമാകുമെന്ന തിരിച്ചറിവ് ഭാര്യയിൽ പരീക്ഷിച്ചതോടെ ഡോക്ടർ വിജയം കണ്ടു. അന്ന് തൊട്ട് തൻ്റെ അടുത്തെത്തുന്ന രോഗികളിലും ഡോക്ടർ ഈ പരീക്ഷണങ്ങൾ ആവർത്തിച്ചു.
എട്ട് വർഷത്തിനുള്ളിൽ മുപ്പതിനായിരത്തിലധികം പേർക്ക് പൂർണ്ണമായി ഈ അസുഖം മാറ്റാൻ കഴിഞ്ഞതിൻ്റെ സന്തോഷത്തിലാണ് രവി ഡോക്ടർ ഇപ്പോൾ. ഇതിനിടയിൽ ഇക്കഴിഞ്ഞ മെയ് 31ന് ഡോക്ടറെ കുറിച്ചറിഞ്ഞിരുന്ന മോഹൻലാലിൻ്റെ സിങ്കപ്പൂരിലുള്ള അടുത്ത ബന്ധു ഫോണിൽ ബന്ധപ്പെട്ട് ഇയർ ബാലൻസ് പ്രശ്നത്തെക്കുറിച്ച് പറഞ്ഞിരുന്നു.
തിരിച്ച് വീഡിയോ കോൾ വിളിച്ച് ലളിതമായ വ്യായാമത്തിലൂടെ ഡോക്ടർ അതിന് പരിഹാരം കാണുകയും ചെയ്തു. ഇക്കാര്യം മോഹൻലാലുമായി പങ്കുവെച്ചപ്പോൾ ഡോക്ടറെ നേരിൽ കാണണമെന്ന് നടന് ഒരാഗ്രഹം.
ജൂൺ 23ന് ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനത്തിനെത്തിയ നടൻ മടങ്ങും വഴി പുലർച്ചെ ഡോക്ടറുടെ വീട്ടിലെത്തി. ഒരു മണിക്കൂർ കഴിഞ്ഞായിരുന്നു നടന് തിരികെ മടങ്ങിയത്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]