
ഹിസാര്‍: മുടിവെട്ടാന്‍ ആവശ്യപ്പെട്ട പ്രിൻസിപ്പലിനെ വിദ്യാർത്ഥികൾ കുത്തിക്കൊന്നു.
ഹരിയാന ഹിസാറിലാണ് സംഭവം. മുടിവെട്ടാന്‍ ആവശ്യപ്പെട്ട
പ്രിൻസിപ്പലിനെ വിദ്യാർത്ഥികൾ കുത്തി കൊലപ്പെടുത്തി. ഹരിയാന ഹിസാറിലെ കർതാർ മെമോറിയൽ സ്കൂളിലെ പ്രിൻസിപ്പൽ ജഗ്ബീർ സിംഗാണ് കൊല്ലപ്പെട്ടത്.
രാവിലെ പത്തരയോടെ സ്കൂളിനുള്ളിൽ വച്ചാണ് പ്രിൻസിപ്പലിനെ രണ്ട് വിദ്യാർത്ഥികൾ ചേർന്ന് ആക്രമിച്ചത്. മുടിവെട്ടി അച്ചടക്കത്തോടെ സ്കൂളിൽ വരാത്തത് പ്രിൻസിപ്പൽ ചോദ്യം ചെയ്തതാണ് പ്രകോപനത്തിന് കാരണമായത്.
ഗുരുതരമായി പരിക്കേറ്റ പ്രിൻസിപ്പലിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ശരീരത്തിൽ അഞ്ച് കുത്തേറ്റതായി പൊലീസ് പറഞ്ഞു.കൊലപാതകത്തിന് ശേഷം ഓടി രക്ഷപ്പെട്ട
വിദ്യാർത്ഥികൾക്കായി തെരച്ചില്‍ തുടരുകയാണ്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]