
തിരുവനന്തപുരം: കരമന-കളിയിക്കാവിള ദേശീയ പാതയിൽ പാപ്പനംകോട് തുലവിളയ്ക്ക് സമീപമുണ്ടായ വാഹനാപകടത്തിൽ ബൈക്ക് യാത്രികനായ യുവാവിന് ദാരുണാന്ത്യം. നെയ്യാറ്റിൻകര കവളാകുളം സായിഭവനിൽ സായികുമാറിന്റെ മകൻ എസ്.കെ.
ഉണ്ണിക്കണ്ണൻ (33) ആണ് മരിച്ചത്. സ്വകാര്യ ആശുപത്രി ജീവനക്കാരനായ ഉണ്ണിക്കണ്ണൻ നെയ്യാറ്റിൻകരയിലേക്ക് പോകുന്ന വഴി ഇന്നലെ രാത്രി ഒമ്പതരയോടെയാണ് അപകടത്തിൽപ്പെട്ടത്.
ഉണ്ണിക്കണ്ണൻ ഓടിച്ചിരുന്ന ബൈക്ക് നിയന്ത്രണം വിട്ട് ഡിവൈഡറിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ തെറിച്ച് വീണ് ഗുരുതരമായി പരിക്കേറ്റ ഉണ്ണിക്കണ്ണനെ ഉടൻതന്നെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഭാര്യ വൈഷ്ണവിയും അദ്രിത് എന്ന ഒരു മകനും ഉണ്ണിക്കണ്ണനുണ്ട്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]