
ചക്ക പലർക്കും ഇഷ്ടമുള്ള ഭക്ഷണമാണ്. ചക്ക കഴിക്കുന്നത് ഹൃദ്രോഗ സാധ്യത കുറയ്ക്കുമെന്ന് പഠനങ്ങൾ പറയുന്നു.ചക്കയിൽ ധാരാളം നാരുകൾ അടങ്ങിയിട്ടുണ്ട്. ഇത് ദഹനവ്യവസ്ഥയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ഒഴിവാക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നു. വിറ്റാമിനുകൾ, ധാതുക്കൾ, കാർബോഹൈഡ്രേറ്റ്സ്, ഇലക്ട്രോലൈറ്റുകൾ, പൊട്ടാസ്യം, ഫൈബർ എന്നിവയാൽ സമ്പന്നമാണ് ചക്ക.
വിറ്റാമിൻ എ, സി എന്നിവയുടെ അളവ് കൂടുതലായതിനാൽ ചക്ക കഴിക്കുന്നത് കണ്ണിൻ്റെ ആരോഗ്യത്തിനും ഏറെ ഗുണം ചെയ്യും. ഇതിൽ അടങ്ങിയിരിക്കുന്ന ആൻ്റി ഓക്സിഡൻ്റുകളും വിറ്റാമിൻ സിയും പ്രതിരോധ ശേഷി വർധിപ്പിക്കാനും നല്ലതാണ്.
ചക്കയിൽ കുറഞ്ഞ ഗ്ലൈസെമിക് ഇൻഡക്സ് (ജിഐ) ആണുള്ളത്. രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാൻ ചക്ക സഹായകമാണ്. ചക്കയുടെ പുറംതൊലി കൊഴുപ്പുകളും സങ്കീർണ്ണമായ കാർബോഹൈഡ്രേറ്റുകളും പഞ്ചസാരയായി വിഘടിക്കുന്നത് തടയുമെന്ന് മറ്റൊരു പഠനം കാണിക്കുന്നു.
പ്രമേഹരോഗികൾ ചക്ക കഴിക്കുന്നത് ഒഴിവാക്കേണ്ടതില്ലെങ്കിലും അതിന്റെ അളവ് മിതമായിരിക്കണം. പഴുക്കാത്ത ചക്ക കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാൻ സഹായിക്കുമെന്ന് പഠനങ്ങൾ പറയുന്നു. ചക്കക്കുരു പ്രമേഹരോഗികളിൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കുമെന്ന് വിദഗ്ധർ പറയുന്നു.
മോശം കൊളസ്ട്രോൾ അകറ്റി നല്ല കൊളസ്ട്രോൾ കൂട്ടാൻ ചക്ക സഹായിക്കും. ചക്ക കഴിവതും കറിയാക്കിയോ ആവിയിൽ വേവിച്ചോ കഴിക്കുന്നതാണ് ഉത്തമം. ഉണക്കി പൊടിയാക്കിയും കഴിക്കാം. ചക്കയിൽ നാരുകൾ അടങ്ങിയിരിക്കുന്നതിനാൽ ശരീരഭാരം കുറയ്ക്കാൻ സഹായിക്കും. കുറഞ്ഞ കലോറിയും കാർബോഹൈഡ്രേറ്റും ഉള്ളതിനാൽ ശരീരഭാരമോ കൊഴുപ്പോ വർദ്ധിപ്പിക്കാതെ തന്നെ ഇത് ശരീരത്തെ പോഷിപ്പിക്കും. കൂടാതെ നാരുകൾ നിങ്ങളുടെ വയർ നന്നായി നിറയ്ക്കുകയും ചെയ്യും. ഇത് ഭക്ഷണത്തോടുള്ള അമിതമായ ആസക്തി കുറയ്ക്കുകയും ശരീരഭാരം കുറയ്ക്കാനും സഹായിക്കും.
Last Updated Jul 11, 2024, 4:42 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]