
സപ്ലൈകോ ഗോഡൗണിൽ ക്രമക്കേട്. സിവിൽ സപ്ലൈകോ ഗോഡൗണിൽ സൂക്ഷിച്ച രണ്ടേമുക്കാൽ കോടിയിലധികം രൂപയുടെ റേഷൻ സാധനങ്ങൾ കാണാനില്ല.
മലപ്പുറം തിരൂർ കടുങ്ങാത്തുകുണ്ടിൽ പ്രവർത്തിക്കുന്ന സപ്ലൈകോ എൻഎഫ്എസ്എ ഗോഡൗണിലെ സാധനങ്ങളാണ് കാണാതായത്. Read Also: നീറ്റ് പരീക്ഷാക്രമക്കേട്; ഹർജികൾ സുപ്രീംകോടതി ഇന്ന് വീണ്ടും പരിഗണിക്കും ഇന്റേണൽ ഓഡിറ്റ് വിഭാഗം നടത്തിയ പരിശോധനയിൽ ആണ് ക്രമക്കേട് കണ്ടത്തിയത്.
ഗോഡൗണിൽ സൂക്ഷിച്ച 2.78 കോടിയിലേറെ രൂപയുടെ റേഷൻ ഭക്ഷ്യസാധനങ്ങൾ കാണാതായാത്. ഡിപ്പോ മാനേജറുടെ പരാതിയിൽ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
സംഭവത്തിൽ എട്ട് ജീവനക്കാർക്ക് എതിരെ കല്പഞ്ചേരി പൊലീസ് കേസ് എടുത്തു. താനൂർ ഡിവൈഎസ്പി വി.വി.ബെന്നിക്കാണ് അന്വേഷണച്ചുമതല നൽകിയിരിക്കുന്നത്.
Story Highlights : Irregularity at Supplyco godown Supplyco NFSA godown in Malappuram
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്സ്പ്ലെയ്നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക 👉
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]