
നീറ്റ് പരീക്ഷാക്രമക്കേടുമായി ബന്ധപ്പെട്ട ഹർജികൾ സുപ്രീംകോടതി ഇന്ന് വീണ്ടും പരിഗണിക്കും. ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത്. ഹർജിയിന്മേൽ സുപ്രീംകോടതി നിർദേശപ്രകാരം കേന്ദ്രസർക്കാരും എൻടിഎയും ഇന്നലെ സത്യവാങ്മൂലം സമർപ്പിച്ചിരുന്നു.
ഇരുവരുടെയും സത്യവാങ്മൂലത്തിൽ ചോദ്യപേപ്പർ ചോർച്ച ഒറ്റപ്പെട്ട സംഭവമായാണ് പരാമർശിച്ചത്. നീറ്റ് പരീക്ഷാഫലത്തിൽ അസ്വാഭാവികത ഇല്ലെന്ന് കേന്ദ്രവും ടെലഗ്രാമിൽ പ്രചരിച്ച ചോദ്യപേപ്പർ ദൃശ്യങ്ങൾ വ്യാജമെന്ന് NTAയും സുപ്രീംകോടതി അറിയിച്ചു. പരീക്ഷയുടെ പവിത്രതയ്ക്കേറ്റ കളങ്കം വേർതിരിക്കാൻ ആയില്ലെങ്കിൽ പുനപരീക്ഷ നടത്താം എന്ന നിലപാടിലാണ് സുപ്രീംകോടതി.
Read Also:
ഹർജിക്കാരോട് പ്രധാനവാദങ്ങൾ ഒരുമിച്ച് സമർപ്പിക്കാനും സുപ്രീംകോടതി അറിയിച്ചിരുന്നു. ടെലഗ്രാമിൽ പ്രചരിച്ച നീറ്റ് പരീക്ഷയുടെ ചോദ്യപേപ്പറിന്റെ ദൃശ്യങ്ങൾ വ്യാജവും കൃത്രിമമായി സൃഷ്ടിച്ചതെന്നാണ് എൻടിഎ സത്യവാങ്മൂലത്തിൽ പറയുന്നത്. മെയ് 5ന് എടുത്ത ദൃശ്യങ്ങൾ മെയ് 4ലേക്ക് എഡിറ്റ് ചെയ്ത് മാറ്റുകയാണ് ഉണ്ടായത് എന്നും NTA കോടതിയിൽ. ഐഐടി മദ്രാസിന്റെ റിപ്പോർട്ടിൽ വ്യാപക ക്രമക്കേടോ അസ്വാഭാവികതയോ കണ്ടെത്തിയിട്ടില്ലെന്നാണ് കേന്ദ്രം സത്യവാങ്മൂലത്തിൽ പറയുന്നു. ക്രമക്കേട് നടന്നത് ചിലയിടങ്ങളിൽ മാത്രമെന്നും കേന്ദ്രം സുപ്രീംകോടതിയെ അറിയിച്ചു.
Story Highlights : NEET exam row Supreme Court will consider the petitions again today
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]