
കറിവേപ്പിലയും മല്ലിയിലയുമൊന്നും പൈസ കൊടുക്കാതെ വാങ്ങാനിഷ്ടപ്പെടുന്നവരാണ് നമ്മൾ. പച്ചക്കറി വാങ്ങിക്കഴിഞ്ഞാൽ കടക്കാരോട് കുറച്ച് കറിവേപ്പിലയും മല്ലിയിലയും വെച്ചേക്കണേ എന്നാണ് പലരും പറയാറ്. ചിലർ അതിന് വളരെ ചെറിയൊരു തുകയീടാക്കും. ചിലർ ഒന്നും ഈടാക്കാറില്ല. എന്നാൽ, 100 ഗ്രാം മല്ലിയിലയ്ക്ക് 140 രൂപ എന്ന് കണ്ട് ഞെട്ടിയിരിക്കുകയാണ് ഒരു യുവാവ്.
സെപ്റ്റോയിലാണ് മല്ലിയിലയുടെ വില കണ്ട് ഇയാൾ ഞെട്ടിപ്പോയത്. അടുത്തിടെ, ഗുഡ്ഗാവ് നിവാസിയായ ഹർഷ് ഉപാധ്യായ എന്നയാളാണ് ക്വിക്ക്-കൊമേഴ്സ് പ്ലാറ്റ്ഫോമായ സെപ്റ്റോയിലെ മല്ലി വിലയെ കുറിച്ച് സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരിക്കുന്നത്. ഹർഷ് ഉപാധ്യായ പങ്കുവച്ചിരിക്കുന്ന സ്ക്രീൻഷോട്ടിൽ 131, 141 എന്നിങ്ങനെയാണ് മല്ലിയിലയുടെ വില എന്ന് കാണാം. മല്ലിയില പോലെ ഒരു സാധനത്തിന് ഇത്രയും വലിയ വിലയോ എന്ന തന്റെ അമ്പരപ്പ് മുഴുവനും ഇയാളുടെ പോസ്റ്റിൽ കാണാം.
ഇതുപോലെ പല സാധനങ്ങൾക്കും ഈ പ്ലാറ്റ്ഫോമിൽ വില കൂടുതലാണ് എന്നും ഇയാൾ പറയുന്നുണ്ട്. എന്നാൽ, ഇത് ചൂണ്ടിക്കാണിച്ചപ്പോൾ ആ പ്രശ്നം പരിഹരിക്കാം എന്ന് പറഞ്ഞുവെന്നും പറയുന്നുണ്ട്.
ഇതുപോലെ ഒരു സംഭവം കഴിഞ്ഞ മെയ് മാസത്തിലും ഉണ്ടായിരുന്നു. ബ്ലിങ്കിറ്റിൽ മല്ലിയിലയുടെ വില കണ്ടാണ് അന്നൊരു കസ്റ്റമർ ഞെട്ടിയത്. അത് സോഷ്യൽ മീഡിയയിൽ വൈറലായതോടെ ഫ്രീ കൊറിയാൻഡർ എന്നൊരു ഫീച്ചറും ബ്ലിങ്കിറ്റ് അവതരിപ്പിച്ചിരുന്നു.
Last Updated Jul 11, 2024, 2:48 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]