
മിക്കവാറും കുടുംബങ്ങളിലെ അസ്വാരസ്യങ്ങൾക്ക് കാരണമായിത്തീരുന്നത് തുല്ല്യതയില്ലായ്മയാണ്. വീട്ടുജോലികൾ പങ്കിട്ടെടുക്കാനോ, കുട്ടികളുടെ പരിചരണവും പഠനവുമൊന്നും ശ്രദ്ധിക്കാനോ ഒന്നും പുരുഷന്മാർ പലപ്പോഴും മെനക്കെടാറില്ല. എത്രയൊക്കെ കാലം മാറി എന്ന് പറഞ്ഞാലും സ്ത്രീകളും ജോലിക്ക് പോയിത്തുടങ്ങിയെങ്കിലും ഇപ്പറഞ്ഞതിന് മാത്രം വലിയ മാറ്റമൊന്നുമില്ല. അതുപോലെ ഒരു യുവതി തന്റെ കാമുകനും ഭാവിവരനുമായ യുവാവിനെ കുറിച്ച് പറയുന്ന പരാതിയാണ് ഇപ്പോൾ എക്സിൽ (ട്വിറ്റർ) വൈറലായിക്കൊണ്ടിരിക്കുന്നത്.
meingl എന്ന യൂസറാണ് യുവതിയുടെ പരാമർശങ്ങൾ സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തിരിക്കുന്നത്. അതിലെ വിവരങ്ങൾ പ്രകാരം യുവതിയും കാമുകനും ഈ വർഷം അവസാനത്തോടെ വിവാഹം കഴിക്കാൻ തീരുമാനിച്ചിരിക്കുകയാണ്. അവർ ഇപ്പോൾ തന്നെ ഒരുമിച്ചാണ് താമസിക്കുന്നത്. ആദ്യമെല്ലാം എല്ലാം നന്നായിട്ടായിരുന്നു പോയ്ക്കൊണ്ടിരുന്നത്. എന്നാൽ, കുറച്ച് കഴിഞ്ഞപ്പോൾ പ്രശ്നങ്ങളായിത്തുടങ്ങി. കാമുകൻ തന്റെ ജോലിയിൽ വളരെ അധികം കഠിനാധ്വാനിയാണ്. എന്നാൽ, വീട്ടിൽ ഒരു കാര്യവും ചെയ്യില്ല.
എന്തിന്? അവനവൻ ഭക്ഷണം കഴിച്ച പാത്രം പോലും കഴുകാതെ അവിടെ വച്ചിട്ട് പോകും എന്നാണ് യുവതിയുടെ പരാതി. കൂടാതെ ഭക്ഷണം പാകം ചെയ്യുന്നതും വീട് വൃത്തിയാക്കുന്നതും എല്ലാം യുവതി തനിച്ചാണ്. കാമുകൻ ഇതിനൊന്നും ഒന്ന് സഹായിക്കുക പോലും ചെയ്യാറില്ല. ഒന്നും ചെയ്യില്ല എന്ന് മാത്രമല്ല സ്വന്തം പാത്രം വരെ കഴുകുന്നില്ല എന്നാണ് യുവതിയുടെ പരാതി. പലപ്പോഴും ഇതിന്റെ പേരിൽ താനും കാമുകനും തമ്മിൽ അസ്വാരസ്യങ്ങളുണ്ടാവാറുണ്ട് എന്നും യുവതി പറയുന്നുണ്ട്.
തന്നെ ഒരു വേലക്കാരിയെ പോലെയാണ് അയാൾ കാണുന്നതെന്നും യുവതി പറയുന്നു. എന്നാൽ, ഇതിലുള്ള തന്റെ ഇഷ്ടക്കേട് എങ്ങനെ അയാളെ അറിയിക്കണമെന്നറിയില്ല എന്നും യുവതി പറയുന്നുണ്ട്.
എന്താണ് നിങ്ങളുടെ അഭിപ്രായം?
(ചിത്രം പ്രതീകാത്മകം)
Last Updated Jul 11, 2024, 12:29 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]